It must be Heaven
ഇറ്റ് മസ്റ്റ് ബി ഹെവന്‍ (2019)
എംസോൺ റിലീസ് – 1877
ഭാഷ: | ഇംഗ്ലീഷ് , ഫ്രഞ്ച് , ഹീബ്രു |
സംവിധാനം: | Elia Suleiman |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | കോമഡി |
ഏലിയ സുലൈമാൻ സംവിധാനം ചെയ്ത നാലാം ചിത്രമാണ് It must be heaven. മറ്റ് മൂന്ന് ചിത്രങ്ങളിലെയും പോലെ ഇതിലും നിർവികാരനായ കാഴ്ചക്കാരനായി ലോകത്തെ വീക്ഷിക്കുന്ന ഏലിയയോടൊപ്പം ആണ് നമ്മൾ പ്രേക്ഷകരും. പക്ഷെ പതിവ് ലൊക്കേഷൻ ആയ നസ്രെത്തിൽ നിന്ന് തന്നെയാണ് തുടങ്ങുന്നതെങ്കിലും അവിടെ നിന്ന് തന്റെ ചിത്രത്തിന് നിർമാതാവിനെ കണ്ടെത്താൻ പാരിസിലേക്കും ന്യൂ യോർക്കിലേക്കും പ്രേക്ഷകരായ നമ്മളെയും കൂടെ കൊണ്ടുപോകുകയാണ് അദ്ദേഹം. വ്യത്യസ്തമെന്ന് തോന്നിക്കാവുന്ന ചുറ്റുപാടുകളാണെങ്കിലും പാരിസിലും ന്യൂ യോർക്കിലും അദ്ദേഹം കാണുന്ന കാഴ്ചകൾ സ്വന്തം നാടിനെ പല രീതിയിൽ ഓർമ്മിപ്പിക്കുന്നതാണ്. വളരെ സമയമെടുത്ത് സംഭാഷണങ്ങൾ ഇല്ലാതെതന്നെ അവതരിപ്പിക്കുന്ന പല സന്ദർഭങ്ങളിലെയും ഒളിഞ്ഞിരിക്കുന്ന തമാശകൾ പലപ്പോഴും നിശിതമായ രാഷ്ട്രീയ വിമർശനം കൂടെയാണ്. അമേരിക്കയിൽ പലസ്തീൻ അനുകൂല ഒറ്റയാൾ പ്രകടനം മൂടിമറയ്ക്കാൻ ശ്രമിക്കുന്നതെല്ലാം തമാശരൂപത്തിൽ യഥാർത്ഥത്തിൽ പ്രശ്നങ്ങൾക്ക് നേരെ ലോക രാഷ്ട്രങ്ങൾ കണ്ണടക്കുന്നതിന്റെ ഒരു സിംബോളിക് ആയ അവതരണമാണ്.