It's a Wonderful Life
ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് (1946)

എംസോൺ റിലീസ് – 1136

Download

1006 Downloads

IMDb

8.6/10

വിധി പലപ്പോഴും നമ്മോടു ക്രൂരമായാണ് പെരുമാറുന്നത്. ജീവിതത്തില്‍ കപ്പിനും ചുണ്ടിനുമിടക്ക് അവസരങ്ങള്‍ നഷടപ്പെടുമ്പോള്‍ ഉണ്ടാവുന്ന വേദന അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പക്ഷേ, ഓരോ അവസരവും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ത്യജിക്കുമ്പോൾ ആ വേദനയിലും ഒരു സുഖമുണ്ട്. അത്തരത്തില്‍ നിരന്തരം വിധിയാല്‍ വേട്ടയാടപ്പെടുന്ന ജോര്‍ജ് ബൈലി (James Stewart) യുടെ കഥയാണ്‌ ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്.

1946 ല്‍ പുറത്തിറങ്ങിയ ഈ സിനിമ ഇന്ന് കാണുമ്പോഴും പുതുമ ഒട്ടും ചോര്‍ന്നു പോയിട്ടില്ല. അത് കൊണ്ട് തന്നെ ഈ സിനിമ ഇന്നും അമേരിക്കയിലെ ഏറ്റവും പ്രശസ്ത സിനിമകളിലൊന്നാണ്. കലാപരമായും ചരിത്രപരമായും ഉന്നത മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന അമേരിക്കന്‍ സിനിമകളുടെ മുൻപന്തിയിലാണ് ഈ ചിത്രത്തിന്റെ സ്ഥാനം. അഞ്ചു ഓസ്കാര്‍ നോമിനേഷനുകള്‍ നേടിയ ചിത്രം ഒരു ഓസ്കാറും മറ്റനേകം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു മലയാളചിത്രം ഉള്‍പ്പെടെ ഒട്ടനേകം സിനിമകള്‍ക്ക്‌ പ്രചോദനമാണ് ഈ ചിത്രം.