Jack Reacher
ജാക്ക് റീച്ചർ (2012)

എംസോൺ റിലീസ് – 3001

Download

18097 Downloads

IMDb

7/10

ടോം ക്രൂസ്, റോസമണ്ട് പൈക്ക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ക്രൈം/ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ജാക്ക് റീച്ചർ.

പെൻസിൽവാനിയയിലെ ഒരു പാർക്കിങ് ഗരാഷിൽ നിന്നുകൊണ്ട് അജ്ഞാതനായ ഒരു ഷൂട്ടർ സമീപത്തെ നദിക്കരയിലുള്ള അഞ്ച് പേരെ വെടിവെച്ച് കൊല്ലുന്നു. ഡിറ്റക്ടീവ് എമേഴ്സണിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുൻ പട്ടാളക്കാരൻ കൂടിയായ സ്നൈപ്പർ ജയിംസ് ബാർ അറസ്റ്റിലാകുന്നു. ഗരാഷിലെ പാർക്കിങ് മീറ്ററിലിട്ട നാണയത്തിലെ വിരലടയാളമടക്കം നിരവധി തെളിവുകൾ ബാറിനെതിരെ പോലീസിന് ലഭിക്കുന്നു. കുറ്റം സമ്മതിക്കാൻ പോലീസ് അയാളെ നിർബന്ധിക്കുന്നു. പക്ഷേ മൗനം പാലിച്ച അയാൾ, പിന്നീട് ഒരാവശ്യം ഉന്നയിക്കുന്നു – ജാക്ക് റീച്ചറെ വിളിച്ചുകൊണ്ട് വരിക.
ആരാണീ ജാക്ക് റീച്ചർ? പോലീസിനു തന്നെ അയാളെക്കുറിച്ച് വിവരമൊന്നുമില്ല. അയാളൊരു നിഗൂഢതയാണെന്ന് പോലീസ് മനസ്സിലാക്കുന്നു.

കുറ്റകൃത്യത്തിന്റെ തലനാരിഴ കീറിയുള്ള അന്വേഷണത്തിലൂടെ പ്രേക്ഷകനിൽ ആകാംക്ഷ നിലനിർത്തുന്ന ചിത്രമാണ് ജാക്ക് റീച്ചർ. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.