Jerusalem
ജറുസലേം (2013)

എംസോൺ റിലീസ് – 2486

IMDb

7.3/10

Movie

N/A

പുരാതന കെട്ടിടങ്ങളാൽ സമ്പന്നമായ, ചരിത്ര പ്രാധാന്യം ഏറെയുള്ള ഒരിടം.

അർമേനിയൻ, ക്രിസ്ത്യൻ, ഇസ്‌ലാമിക, യഹൂദ വിശ്വാസങ്ങൾ അടിസ്ഥാനമാക്കിയ ഒരുകൂട്ടം മനുഷ്യർ തോളോട് തോൾ ചേർന്ന് വസിക്കുന്ന ഒരിടം.

രണ്ടുതവണ നശിപ്പിക്കപ്പെട്ട, 23 തവണ ഉപരോധിക്കപ്പെട്ട, 44 തവണ പിടിച്ചെടുക്കപ്പെടുകയും തിരിച്ചുപിടിക്കുകയും, 52 തവണ ആക്രമിക്കപ്പെടുകയും ചെയ്ത ഒരിടം.

ജെറുസേലം എന്ന ഈ നഗരത്തിന് വിശേഷണങ്ങൾ അനവധിയാണ്.

എന്തുകൊണ്ടാണ്, ഈ
ചെറുപട്ടണം, ഭൂമിയിലെ പ്രമുഖ മൂന്ന് മതങ്ങളും പവിത്രമായി കരുതുന്നത്?

എന്തുകൊണ്ടാണ്, ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ജെറുസലേമും വിശുദ്ധ ഭൂമിയും കോടിക്കണക്കിന് ആളുകളുടെ ഭാവനയെ ഉണർത്തുന്നത്?

ജെറുസലേമിൽ സ്ഥിര താമസമാക്കിയ യഹൂദ, ക്രൈസ്തവ, മുസ്ലീം പെൺകുട്ടികളുടെ കണ്ണിലൂടെ അവിടുത്തെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിലേക്കും, അതിൻ്റെ പിന്നിലെ വിശ്വാസങ്ങളിലക്കും നമുക്ക് കടന്നു ചെല്ലാം, സമഗ്രമായി.

2013 ൽ ഡാനിയൽ ഫെർഗൂസൻ സംവിധാനം ചെയ്ത്, IMAX ഫോർമാറ്റിൽ പുറത്തിറങ്ങിയ ഈ ഡോക്യുമെൻ്ററി, വൈജ്ഞാനികാനുഭവം കൊണ്ടും, മനോഹരമായ ഛായാഗ്രഹണം കൊണ്ടും പ്രേക്ഷകർക്ക് ഒരു നവ്യാനുഭവം പകർന്ന് നൽകുന്നു.