Jumanji: The Next Level
ജുമാൻജി: ദ നെക്സ്റ്റ് ലെവൽ (2019)

എംസോൺ റിലീസ് – 2799

Download

7648 Downloads

IMDb

6.7/10

പഠിത്തമൊക്കെ പൂർത്തിയാക്കി ഇപ്പോൾ പല സ്ഥലങ്ങളിൽ കഴിയുകയാണ് സ്പെൻസറും, ഫ്രിഡ്ജും, ബെഥനിയും, മാർത്തയും.

ഒരു ദിവസം തന്റെ കൂട്ടുകാർ അറിയാതെ സ്പെൻസർ ജുമാൻജി ഗെയിമിന്റെ അകത്തേക്ക് തനിച്ച് പോയ കാര്യം മനസ്സിലാക്കിയ അവന്റെ കൂട്ടുകാർ അവനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ആ ഗെയിമിലേക്ക് വീണ്ടും പോകൂന്നു.

എന്നാൽ ചില പ്രശ്നങ്ങൾ കാരണം അവർക്ക് അവരുടെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാൻ പറ്റിയില്ല. മാത്രമല്ല ഗെയിമിലേക്ക് അവർക്കൊപ്പം വേറെ 2 പേരുകൂടി വരുന്നതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.

ഗെയിമിനെ പറ്റി ഒരുധാരണയും ഇല്ലാത്ത അവരെയും കൊണ്ട് സ്പെൻസറിനെ കണ്ടുപിടിക്കാൻ കുഴപ്പങ്ങളും വെല്ലുവിളികളും നിറഞ്ഞ ഒരു പുതിയ ഗെയിം തന്നെ അവർക്ക് കളിക്കേണ്ടി വരുന്നു…

ആദ്യഭാഗത്തിലുള്ളതുപോലെ ഇതിലും കോമഡിക്കും സാഹസിക രംഗങ്ങൾക്കും ഒരു കുറവുമില്ല.
2019-ലെ ഏറ്റവും കൂടുതൽ പണം വാരിയ 10 പടങ്ങളിൽ ഒന്നുകൂടിയാണ് ജുമാൻജി: ദ നെക്സ്റ്റ് ലെവൽ