Jumanji: Welcome to the Jungle
ജുമാൻജി: വെൽക്കം ടു ദ ജംഗിൾ (2017)

എംസോൺ റിലീസ് – 2509

2017-ൽ ജേക്ക് കാസ്ദാൻ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ഫാന്റസി അഡ്വഞ്ചർ കോമഡി സിനിമയാണ് ജുമാൻജി: വെൽക്കം ടു ദ ജംഗിൾ

ഡ്വെയ്ൻ ജോൺസൺ, ജാക്ക് ബ്ലാക്ക്, കെവിൻ ഹാട്ട്, കാരെൻ ഗില്ലൻ,
നിക് ജോൺസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

പരസ്പരം വലിയ പരിചയമൊന്നുമില്ലാത്ത, വ്യത്യസ്ത സ്വഭാവക്കാരായ നാല് ഹൈസ്കൂൾ സഹപാഠികൾ ഒരു സാഹചര്യത്തിൽ ജുമാൻജി എന്നൊരു പഴയ വീഡിയോ ഗെയിമിനുള്ളിലേക്ക് എത്തിപ്പെടുന്നു.
എന്നാൽ ആ ഗെയിമിൽ അകപ്പെടുന്ന അവർ വേറെ ആളുകൾ ആയി മാറുന്നു. അതായത് യഥാർത്ഥ ലോകത്തിലെ അവരുടെ രൂപത്തിന് പകരം ഗെയിമിലെ കഥാപാത്രങ്ങളുടെ രൂപമായി അവർ മാറുന്നു. യഥാർത്ഥ ലോകത്തിൽ അവരുടെ രൂപത്തിൽ നിന്നും അപ്പാടെ മാറ്റമുള്ള ഈ കഥാപാത്രങ്ങളായി അവർ ഗെയിമിൽ വരുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
ആദ്യമൊക്കെ എവിടെയാണെന്നും എന്താ സംഭവിക്കുന്നതെന്നും അവർക്കൊരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു. പിന്നീട് ഗെയിമിലെ ഒരു നോൺ പ്ലയെർ കറക്റ്റർ അവർക്ക് ഗെയിമിലെ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. അവിടെ നിന്നും പുറത്തു കടക്കണമെങ്കിൽ, ഗെയിം കളിച്ച് ജയിച്ചാൽ മാത്രമേ പറ്റുള്ളുയെന്ന് അവർക്ക് മനസ്സിലാകുന്നു. പക്ഷേ അതത്ര എളുപ്പമല്ല എന്നവർക്ക് ബോധ്യമായി.
ഗെയിം പൂർത്തീകരിച്ച് യഥാർത്ഥ ലോകത്തേക്ക് പോകാനുള്ള അവരുടെ ശ്രമങ്ങളാണ് ബാക്കി കഥ.