Jungle
ജംഗിൾ (2017)

എംസോൺ റിലീസ് – 879

IMDb

6.7/10

യോസ്സി ഗിന്‍സ്ബര്‍ഗിന്‍റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍, അദ്ദേഹത്തിന്‍റെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി ഗ്രെഗ് മക്ലീന്‍ സംവിധാനം ചെയ്ത് 2017 ഇല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജംഗിള്‍. യോസ്സി ഗിന്‍സ്ബര്‍ഗായി ഹാരി പോട്ടര്‍ സീരീസിലൂടെ പ്രശസ്തനായ ഡാനിയല്‍ റാഡ്ക്ലിഫ് വേഷമിടുന്നു.
ആമസോൺ മഴക്കാടുകളിൽ റെഡ് ഇന്ത്യൻ ഗോത്രങ്ങളെ തേടി പോകാം എന്നുള്ള വാർത്ത അഡ്വെഞ്ചർ പ്രേമികളായ ആ മൂന്നു പേരെയും കുറച്ചൊന്നുമല്ല ആനന്ദിപ്പിച്ചത്. വന്യമായ കാനന ഭംഗിയും പ്രകൃതിയെയും അടുത്തറിയാനുള്ള ആ അവസരം അവർ കളയാൻ താല്പര്യപ്പെട്ടില്ല. എന്നാൽ ഭംഗി മാത്രമല്ല അപകടവും പതിയിരിക്കുന്ന ആമസോൺ അവർക്കായി കാത്തു വെച്ചത് വേറെ പലതുമാണ്.