Jurassic Park
ജുറാസിക് പാര്‍ക്ക് (1993)

എംസോൺ റിലീസ് – 1086

പുരാതന കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് പുനർസൃഷ്ടിച്ച ജുറാസിക് പാർക്കിന്‍റെ സുരക്ഷിതത്വം പരിശോധിച്ച് അംഗീകാരം നൽകാനായി ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരായ അലൻ ഗ്രാന്‍റ് , എല്ലി സാറ്റ്‌ലർ, ഗണിത ശാസ്ത്രജ്ഞൻ ഇയാൻ മാൽക്കം എന്നിവർ ദ്വീപിലേക്ക് ക്ഷണിക്കപ്പെടുന്നു. സുരക്ഷതത്വമാണ് പാര്‍ക്കിന്‍റെ മുഖമുദ്ര എന്നാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത് സാക്ഷാല്‍ക്കരിച്ച ജോണ്‍ ഹാമണ്ടിന്‍റെ വാക്കുകള്‍. ജോണിന്‍റെ പേരക്കുട്ടികളോടൊപ്പം പാര്‍ക്കിലെ ആദ്യത്തെ സവാരിക്കിറങ്ങിയ ശാസ്ത്രജ്നരെ എതിരേറ്റത് ദിനോസറുകളുടെ ഒരതിശയലോകമായിരുന്നു. എന്നാല്‍ പിന്നീട് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്കൊടുവില്‍ രക്തം മരവിപ്പിക്കുന്ന കാഴ്ചകള്‍ക്ക് അവര്‍ സാക്ഷ്യം വഹിക്കേണ്ടി വന്നു. ലോകസിനിമാചരിത്രത്തില്‍ നാഴികക്കല്ലായ സ്റ്റീവന്‍ സ്പിയല്‍ബെര്‍ഗ് മാജിക്!