Juror #2
ജ്യൂറർ #2 (2024)

എംസോൺ റിലീസ് – 3515

Download

1730 Downloads

IMDb

7.0/10

ക്ലിൻ്റ് ഈസ്റ്റ്വുഡ് തൻ്റെ 93-ാമത്തെ വയസ്സിൽ സംവിധാനം ചെയ്ത ചിത്രമാണ് ജ്യൂറർ #2.

മദ്യപാനശീലമൊക്കെ ഉപേക്ഷിച്ച് കുടുംബസ്ഥനായി കഴിയുകയാണ് ജസ്റ്റിൻ കെംപ്. ഒരു കൊലക്കേസിലെ വിസ്താരത്തിൽ ജ്യൂറി അംഗമാകാൻ ജെസ്റ്റിന് ക്ഷണം ലഭിക്കുന്നു. ഗർഭിണിയായ ഭാര്യയോടൊപ്പം നിൽക്കണമെന്ന ആഗ്രഹമുള്ളതിനാൽ, ജ്യൂറി ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാൻ ജസ്റ്റിൻ ശ്രമിച്ചെങ്കിലും, ജ്യൂറിയിലെ രണ്ടാമത്തെ അംഗമായി ജസ്റ്റിൻ നിയമിക്കപ്പെടുന്നു.

വിസ്താരം തുടങ്ങിയതിന് ശേഷമാണ്, കേസിലെ ചില കാര്യങ്ങളിൽ ജസ്റ്റിൻ്റെ ശ്രദ്ധപതിയുന്നത്. തനിക്ക് ഒഴിഞ്ഞുമാറാവുന്ന കേസല്ല അതെന്ന് ജസ്റ്റിൻ മെല്ലെ മനസ്സിലാക്കുന്നു.