Justice League: The Flashpoint Paradox
ജസ്റ്റിസ് ലീഗ്: ദി ഫ്ലാഷ്പോയിന്റ് പാരഡോക്സ് (2013)
എംസോൺ റിലീസ് – 2472
DC യൂണിവേഴ്സിലെ പതിനേഴാമതും, DC അനിമേറ്റഡ് മൂവി യൂണിവേഴ്സിലെ ആദ്യത്തെയും ചിത്രമാണ് 2013 ഇൽ പുറത്തിറങ്ങിയ
“ജസ്റ്റിസ് ലീഗ്: ദി ഫ്ലാഷ് പോയന്റ് പാരഡോക്സ്.”
2011 ഇൽ പുറത്തിറങ്ങിയ “ഫ്ലാഷ് പോയന്റ്” എന്ന പേരിലുള്ള കോമിക് ബുക്കിനെ ആധാരമാക്കി, DC സൂപ്പർ ഹീറോ ഫ്ലാഷിനെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ഈ ചിത്രം, DC അനിമേറ്റഡ് ചിത്രങ്ങളിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.
കഥാസാരം : സ്വന്തം അമ്മയുടെ കല്ലറ സന്ദർശിക്കുന്ന സമയത്ത്, ഫ്ലാഷ് മ്യൂസിയത്തിൽ, റിവേഴ്സ് ഫ്ലാഷ് (പ്രൊഫസ്സർ സൂം) നടത്തുന്ന അക്രമത്തെ കുറിച്ച് ഫ്ലാഷിന് മുന്നറിയിപ്പ് കിട്ടുകയും, അവിടെയെത്തി ജസ്റ്റിസ് ലീഗിലെ സൂപ്പർ ഹീറോകൾക്കൊപ്പം അദ്ദേഹമത് തടയുകയും ചെയ്യുന്നു.
ജനങ്ങളെ രക്ഷിക്കുന്ന ഫ്ലാഷിന് സ്വന്തം അമ്മയുടെ കൊലപാതകം തടയാൻ കഴിഞ്ഞില്ല, എന്ന സൂമിൻ്റെ വാക്കുകൾ ഫ്ലാഷിൻ്റെ മനസ്സിനെ മുറിവേൽപ്പിക്കുന്നു. തൊട്ടടുത്ത ദിവസം ഉറക്കമുണർന്ന ഫ്ലാഷ്, തൻ്റെ ചുറ്റുമുള്ളതെല്ലാം മാറിമറിഞ്ഞതായാണ് കാണുന്നത്. തന്റെ ശക്തികളെല്ലാം നഷ്ടപ്പെട്ടുവെന്നും, അമ്മ ജീവനോടെയുണ്ട് എന്നും, ജസ്റ്റിസ് ലീഗ് എന്ന സംഘടന ഇല്ലെന്നും, അക്വമാനും വണ്ടർ വുമണും തമ്മിലുള്ള യുദ്ധം ലോകത്തെ തകർച്ചയിലേക്ക് നയിക്കുന്നതായും ഉള്ള പല മാറ്റങ്ങളും ഫ്ലാഷ് അറിയുന്നു. ആ മാറ്റങ്ങളുടെ കാരണമന്വഷിച്ച് അന്വഷിച്ച് ഫ്ലാഷ് നടത്തുന്ന ശ്രമങ്ങളും, മാറിയ സമയക്രമത്തിലെ സൂപ്പർ ഹീറോകളുമായി ചേർന്ന് ലോകത്തെ രക്ഷിക്കാൻ ഫ്ലാഷ് നടത്തുന്ന ശ്രമങ്ങളുണ് ചിത്രത്തിൻ്റെ ഇതിവൃത്തം. സാധാരണ DC അനിമേറ്റഡ് മൂവികളിൽ നിന്നും വ്യത്യസ്തമായി, വയലൻസിൻ്റെ അളവ് കൂടുതലാണ് ഈ ചിത്രത്തിൽ. എന്നിരുന്നാലും നിരൂപകരുടെയും കാഴ്ചക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് ജസ്റ്റിസ് ലീഗ്: ദി ഫ്ലാഷ് പോയൻ്റ് പാരഡോക്സ