Kill Bill: Vol. 2
കിൽ ബിൽ: വാല്യം. 2 (2004)

എംസോൺ റിലീസ് – 280

Download

8337 Downloads

IMDb

8/10

ക്വെന്റിൻ റ്ററന്റിനോ രചനയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ അമേരിക്കൻ മാർഷ്യൽ ആർട് സിനിമയാണ് കിൽ ബിൽ വാല്യം 2. ഒരു കൊലപാതകി സംഘത്തിനെതിരെ തന്റെ ഒറ്റയാൾ പ്രതികാര പോരാട്ടം തുടരുന്ന ‘വധു’ എന്ന കഥാപാത്രമായി ഉമ തുർമൻ അത്യുജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്നു. കൊലപാതക സംഘത്തിലെ അംഗമായിരുന്നു ‘വധു’. അവിടെ നിന്നും പോന്ന് പുതിയൊരു ജീവിതം തുടങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്ന സന്ദർഭത്തിൽ അവളെ കൊല്ലാൻ ശ്രമിക്കുകയും അവളുടെ പിറക്കാതെ പോയ കുഞ്ഞിനെ കൊല്ലുംകയും ചെയ്തതിന്റെ പ്രതികാരം ആണ് ‘വധു’വിന്. കിൽ ബിൽ പരമ്പരയിലെ രണ്ടാമത്തെ ചിത്രമായ ഇതും, മുൻ‌ വാല്യത്തെ പോലെ പോസിറ്റീവ് റിവ്യുകളും അതോടൊപ്പം നല്ല വാണിജ്യവിജയവും നേടി.