Klaus
ക്ലൗസ് (2019)

എംസോൺ റിലീസ് – 1530

ധനികനായ ഒരു പോസ്റ്റുമാസ്റ്ററുടെ മകനാണ് കുഴിമടിയനും ധൂർത്തനുമായ
ജെസ്പർ യൊഹാൻസൺ. ഒരു ദിവസം ജെസ്പറിനെ ഒന്ന് നന്നാക്കിയെടുക്കാൻ
പിതാവ് അവനെ സ്മീറൻസ്ബർഗ് എന്ന നിഗൂഢമായ ഒരു ചെറുഗ്രാമത്തിലെ
പോസ്റ്റുമാനായി നിയമിയ്ക്കുന്നു. ആറായിരം കത്തുകൾ ഡെലിവറി ചെയ്താൽ
മാത്രമേ അവൻ പരീക്ഷണത്തിൽ വിജയിക്കൂ. പക്ഷേ അവിടെ ജെസ്പറിനെ
കാത്തിരിക്കുന്നത് കുടിപ്പകയോടെ പരസ്പരം കലഹിയ്ക്കുന്ന നാട്ടുകാരാണ്.
എന്നാൽ സ്മീറൻസ്ബർഗിൽ, അധികമാരും കടന്നുചെല്ലാത്ത കോണിൽ മറ്റൊരു
അത്ഭുതം കൂടി ജെസ്പറിനെ കാത്തിരിപ്പുണ്ട്…!
സെർജിയോ പാബ്ലോസ് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ കോമഡി ആനിമേഷൻ
ചിത്രമായ ക്ലൌസ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള അക്കാദമി അവാർഡ് നോമിനേഷൻ
നേടിയിരുന്നു.