Knives Out
നൈവ്സ് ഔട്ട് (2019)

എംസോൺ റിലീസ് – 1572

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Rian Johnson
പരിഭാഷ: ഷഹൻഷാ സി
ജോണർ: കോമഡി, ക്രൈം, ഡ്രാമ
Download

20384 Downloads

IMDb

7.9/10

റിയാന്‍ ജോണ്‍സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 2019 ലെ അമേരിക്കന്‍ മിസ്റ്ററി ചിത്രമാണ് നൈവ്‌സ് ഔട്ട്
സമ്പന്നനായ ക്രൈം നോവലിസ്റ്റ് ഹാര്‍ലന്‍ ത്രോംബെ തന്‍റെ 85ാം ജന്മദിനത്തില്‍ തന്‍റെ കുടുംബത്തെ തന്‍റെ മാളികയിലേക്ക് ക്ഷണിക്കുന്നു. ജന്മദിന പാര്‍ട്ടിക്ക് ശേഷം, ഹാര്‍ലാനെ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തി, കേസ് അന്വേഷിക്കാന്‍ ഡിറ്റക്ടീവ് ബെനോയിറ്റ് ബ്ലാങ്കിനെ ക്ഷണിക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്

അക്കാദമി- എമ്മി അവാർഡുകൾ ഒക്കെ നേടിയിട്ടുള്ള അതുല്യ നടൻ ക്രിസ്റ്റഫര്‍ പ്ലമ്മറാണ് ഹാര്‍ലന്‍ ത്രോമ്പെ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാനിയല്‍ ക്രെയ്ഗ് ആണ് പ്രൈവറ്റ് ഡിറ്റക്ടീവായ ബ്ലാങ്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാപ്റ്റന്‍ അമേരിക്ക എന്നാ കഥാപാത്രത്തിലൂടെ പ്രശസ്തനായ ക്രിസ് ഇവാന്‍സ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന ഡി അര്‍മാസ്, ജാമി ലീ കര്‍ട്ടിസ്, മൈക്കല്‍ ഷാനന്‍, ഡോണ്‍ ജോണ്‍സണ്‍, ടോണി കൊളറ്റ്, ലേക്കിത്ത് സ്റ്റാന്‍ഫീല്‍ഡ്, കാതറിന്‍ ലാംഗ്ഫോര്‍ഡ്, ജെയ്ഡന്‍ മാര്‍ട്ടല്‍, ക്രിസ്റ്റഫര്‍ പ്ലമ്മര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍

2019യിലെ Toronto International Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ ഗംഭീര വിജയമാകുകയും ചെയ്തു.

മികച്ച തിരകഥക്കുള്ള ഓസ്കാര്‍ നോമിനേഷനടക്കം
ഒരുപാട് നോമിനേഷനകളും മറ്റനവധി പുരസ്കാരങ്ങളും നൈവ്സ് ഔട്ട്‌ നേടിയിട്ടുണ്ട് American Film Institute, National Board of Review, Time Magazine എന്നിവരുടെ ബെസ്റ്റ് മൂവി ഓഫ് 2019 ഈ സിനിമയായിരുന്നു.

കുറ്റാന്വേഷണ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും നല്ലൊരു സിനിമാനുഭവമായിരിക്കും നൈവ്സ് ഔട്ട്