Kong: Skull Island
കോങ്: സ്കൾ ഐലൻഡ് (2017)

എംസോൺ റിലീസ് – 2448

Download

16756 Downloads

IMDb

6.7/10

ജോർഡൻ വോഗ്-റോബർട്ട്സിന്റെ സംവിധാനത്തിൽ, ടോം ഹിഡിൽസ്റ്റൺ, സാമുവൽ എൽ ജാക്സൺ, ബ്രീ ലാർസൺ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് 2017-ൽ പുറത്തിറങ്ങിയ ഒരു മോൺസ്റ്റർ സിനിമയാണ്
കോങ്: സ്കൾ ഐലൻഡ്.

കിംഗ് കോങ് ഫ്രാഞ്ചൈസിന്റെ റീബൂട്ടും, ലെജൻഡറിയുടെ മോൺസ്റ്റർവേഴ്സ് ഫ്രാഞ്ചൈസിലെ രണ്ടാമത്തെ സിനിമയുമാണിത്.

ഒരു കൂട്ടം ശാസ്ത്രജ്ഞരും സൈനികരും ഒരു മിഷന്റെ ഭാഗമായി ഒരു ഐലൻഡിൽ എത്തിപ്പെടുന്നതും അവിടെ അവർ ചെയുന്ന കാര്യങ്ങൾ എതിർത്ത് കൊണ്ട് കോങ് വരികയും അവർക്ക് നാശനഷ്ടങ്ങൾ വരുത്തുകയും അവരെ ഇല്ലാതാക്കാനും ശ്രമിക്കുന്നു.
വന്നവരുടെ മിഷൻ പെട്ടന്ന് തന്നെ സർവൈവിലേക്ക് മാറുകയും ചെയ്യുന്നു.
പക്ഷേ കോങ് മാത്രമായിരുന്നില്ല ആ ഐലൻഡിൽ ഉണ്ടായിരുന്നത്. അവർക്ക് തരണം ചെയ്യാൻ വേറെയും ജീവികൾ ഉണ്ടായിരുന്നു. വന്ന ആളുകളിൽ പകുതിപേര് ഐലൻഡിന്റെ മറ്റൊരു ഏരിയയിൽ എത്തിപ്പെടുകയും അവിടെ അവർ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ കാണുകയും ചെയ്യുന്നു.
അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും, വിഷ്വല്‍സും കൊണ്ട് സമ്പന്നമാണ് ചിത്രം.