Kung Fu Panda 3
കുങ് ഫു പാണ്ട 3 (2016)

എംസോൺ റിലീസ് – 1328

Download

6172 Downloads

IMDb

7.1/10

കുങ്ഫു പാണ്ട ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രമാണ് 2016ൽ പുറത്തിറങ്ങിയ, കുങ്ഫു പാണ്ട 3. ഒരു കുഞ്ഞി സർപ്രൈസോടുകൂടി അവസാനിച്ച കുങ്ഫു പാണ്ട 2 വിന്റെ തുടർച്ചയായാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിൽ കണ്ട വില്ലന്മാരേക്കാൾ കരുത്തനായ വില്ലനെയാണ് കുങ്ഫു പാണ്ട 3ൽ കാണാൻ കഴിയുക. അടങ്ങാത്ത പകയുമായി, ആത്മാക്കളുടെ ലോകത്തിൽ നിന്നും വരുന്ന കായുടെ ലക്ഷ്യം മരതക കൊട്ടാരത്തിന്റെ നാശമാണ്. കായ് തന്റെ ലക്ഷ്യം നേടുമോ? പോവിനും കൂട്ടുകാർക്കും കായിനെ തടയാൻ കഴിയുമോ? ഇതിനെല്ലാമുള്ള ഉത്തരമാണ് ഈ ചിത്രം.

വൈകാരികമായ രംഗങ്ങളും, രോമാഞ്ചമണിയിക്കുന്ന സംഭാഷണങ്ങളും മൂന്നാം ഭാഗത്തിനെ വേറിട്ടതാക്കുന്നു. ഇതിനെല്ലാം മേമ്പൊടിയായി പോവിന്റെയും കൂട്ടരുടെയും തമാശകളുമെല്ലാം ചേർന്ന് അനുവാചക ഹൃദയം കീഴടക്കും. ചുരുക്കത്തിൽ, പോവിന്റെ ആരാധകർക്ക്‌ എന്നെന്നും മനസ്സിൽ സൂക്ഷിക്കാനുള്ള എല്ലാ സംഗതികളും കുങ്ഫു പാണ്ട 3 നൽകുന്നുണ്ട്. അത്‌ കൊണ്ട് തന്നെ അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.