L.A. Confidential
എൽ. എ. കോൺഫിടെൻഷ്യൽ (1997)

എംസോൺ റിലീസ് – 2537

Download

10421 Downloads

IMDb

8.2/10

ഹോളിവുഡ് ക്രൈം ത്രില്ലർ സിനിമകളിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് 1997ൽ ഇറങ്ങിയ എൽ. എ. കോൺഫിടെൻഷ്യൽ. റസ്സൽ ക്രോ, കെവിൻ സ്പേസി, ഗയ് പിയേഴ്സ്, കിം ബേസിംഗർ എന്നീ വലിയ താരനിര അണിനിരക്കുന്ന ചിത്രം മികച്ച അവലംബിത തിരക്കഥക്കും മികച്ച സഹനടിക്കുമുള്ള (ബേസിംഗർ) ഓസ്കാർ പുരസ്കാരം നേടി.
ലോസ് ആഞ്ചലസിൽ 1950കളിലാണ് കഥ നടക്കുന്നത്. LAPD (ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെൻ്റ്) ലോകത്തെ ഏറ്റവും മികച്ച പോലീസായി വളർന്നു വരുന്ന കാലം. മിക്കി കോയൻ എന്ന അധോലോക രാജാവിനാണ് ലോസ് ആഞ്ചലസിലെ സംഘടിത കുറ്റകൃത്യങ്ങളുടെ നേതൃത്വം. ഇയാളെ LAPD അറസ്റ്റ് ചെയ്യുന്നതോടെ കുറ്റകൃത്യങ്ങൾ തൽക്കാലത്തേക്ക് ഒതുങ്ങുന്നു. പക്ഷേ കോയൻ്റെ സ്ഥാനം ഏറ്റെടുക്കാൻ മറ്റു ക്രിമിനലുകൾ തക്കം പാർത്തിരിക്കുകയാണ്.
ബഡ് വൈറ്റ്, ഡിക്ക് സ്റ്റെൻസ്ലണ്ട്, ജാക്ക് വിൻസൻസ് എന്നീ LAPD ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ വച്ച് പ്രതികളെ മർദ്ദിച്ചതിന് നടപടി നേരിടേണ്ടി വരുന്നു. സംഭവത്തിന് സാക്ഷി പറഞ്ഞ പൊലീസുകാരൻ, മറ്റു പോലീസുകാരുടെ ശത്രുവായി മാറുന്നു. ഇതിനിടെയാണ് നഗരത്തിലെ കോഫി ഷോപ്പിൽ ഒരു കൂട്ടക്കൊല നടക്കുന്നത്. ആ കേസിൻ്റെ അന്വേഷണം ഏറ്റെടുക്കുന്ന LAPD ചെന്നെത്തുന്നത് ആഴമേറിയ ദുരൂഹതയിലേക്കാണ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയല്ല അതെന്ന് വൈകാതെ വ്യക്തമാകുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇടയിലുള്ള പടലപ്പിണക്കങ്ങൾ ഒരു വശത്ത്; ലോസ് ആഞ്ചലസിനെ കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്ന ക്രിമിനലുകൾ മറുവശത്ത്. ഇതിനിടെയുള്ള അന്വേഷണം ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയും ട്വിസ്റ്റുകളിലൂടെയും മുന്നേറുന്നു.