Leave No Trace
ലീവ് നോ ട്രെയ്സ് (2018)

എംസോൺ റിലീസ് – 1978

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Debra Granik
പരിഭാഷ: രാഹുൽ രാജ്
ജോണർ: ഡ്രാമ

പീറ്റർ റോക്കിന്റെ My Abandonment എന്ന നോവലിനെ അടിസ്ഥാനമാക്കി
ഡിബ്ര ഗ്രാനിക് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് ലീവ് നോ ട്രെയ്സ്.
വനത്തിനുള്ളിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരച്ഛന്റെയും മകളുടെയും കഥയാണ്
ചിത്രം പറയുന്നത്. പഴയ ടാർപോളിൻ ഉപയോഗിച്ച് ടെന്റ് കെട്ടിയും മഴവെള്ളം
ശേഖരിച്ചും കൂണും കാട്ടിലെ മറ്റ് കായ്കനികളും ഭക്ഷിച്ചും പുറംലോകത്തോട്
പറ്റുന്നത്ര അകന്നാണ് അവർ ജീവിക്കുന്നത്. എന്നാൽ ഒരുദിവസം അപ്രതീക്ഷിതമായി
അവരുടെ ജീവിതം കീഴ്മേൽ മറിയുന്നു.
വളരെ പ്രസക്തമായ ഒരു തീം ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
അതിനെ അർഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിൽ സംവിധായിക
വിജയിക്കുന്നു. മികച്ച നിരൂപകപ്രശംസ നേടിയ ലീവ് നോ ട്രെയ്സിന്
Rotten Tomatoes-ൽ 100% ആണ് റേറ്റിംഗ്.