Léon: The Professional
ലെയോൺ: ദി പ്രൊഫഷണൽ (1994)

എംസോൺ റിലീസ് – 183

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Luc Besson
പരിഭാഷ: മാജിത്‌ നാസർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Subtitle

12047 Downloads

IMDb

8.5/10

ഫ്രഞ്ച് സംവിധായകൻ ലൂക്ക് ബിസോന്റെ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്ന ചിത്രമാണ്, ലെയോൺ : ദി പ്രൊഫഷണൽ.
മെറ്റിൽഡ എന്ന 12 വയസ്സുകാരിയും, ലിയോണെന്ന വാടക കൊലയാളിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മെറ്റിൽഡയുടെ കുടുംബത്തെ ഒരു സംഘം പോലീസുകാർ കൊലപ്പെടുത്തുന്നു.
അവരിൽ നിന്നും രക്ഷപ്പെടുന്ന മെറ്റിൽഡ, അവരുടെ അയൽവാസിയായ ലെയോണിന്റെ വീട്ടിൽ അഭയം തേടുകയാണ്. ലെയോൺ ഒരു വാടക കൊലയാളി ആണെന്ന് അറിയുന്ന അവൾ, തന്റെ കുടുംബത്തെ തുടച്ചു നീക്കിയവർക്കെതിരെ പ്രതികാരത്തിനായി
ലെയോണിന്റെ സഹായം തേടുന്നു.
പിന്നീട്, അവർക്കിടയിൽ ഉടലെടുക്കുന്ന വ്യത്യസ്തമായ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
തന്റെ അരങ്ങേറ്റ ചിത്രത്തിലെ മെറ്റിൽഡയെ അവതരിപ്പിച്ചു കൊണ്ട്, നാറ്റലി പോട്ട്മാൻ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
ലെയോൺ ആയി വേഷമിട്ട ജീൻ റീനോയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്‌. വർഷങ്ങൾക്കിപ്പുറവും ഒരു ആരാധകവൃന്ദം തന്നെ
ലെയോൺ : ദി പ്രൊഫഷണലിനുണ്ട്.