എം-സോണ്‍ റിലീസ് – 1826

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Werner Herzog |
പരിഭാഷ | രാഹുല്‍ രാജ് |
ജോണർ | ഡോക്യുമെന്ററി, വാര് |
സാഹസികത ചിത്രീകരിക്കുന്നതിലുള്ള വെർണർ ഹെർസോഗിന്റെ മിടുക്ക് പ്രസിദ്ധമാണല്ലോ. ‘അഗ്യൂർ ദി റാത്ത് ഓഫ് ഗോഡ്’,’ഫിറ്റ്സ്കറാൾഡോ’ തുടങ്ങിയ ചിത്രങ്ങൾ അതിന്റെ മകുടോദാഹരണങ്ങളാണ്.
ഒന്നാം ഗൾഫ് യുദ്ധത്തിനു ശേഷം പിൻവാങ്ങുന്നതിനിടെ കുവൈറ്റിലെ നീണ്ടുപരന്നുകിടക്കുന്ന എണ്ണപ്പാടങ്ങൾക്ക് ഇറാഖി സേന തീവെയ്ക്കുകയുണ്ടായി. യുദ്ധം നാമാവശേഷമാക്കിയ ആ നഗരത്തെ ഭീമാകാരമായ പുക വന്നുമൂടി. ആകാശം മുട്ടെ ഉയരുന്ന തീജ്വാലകൾക്കിടയിലൂടെ ഹെർസോഗും സംഘവും പകർത്തിയ ഡോക്യുമെന്ററിയാണ് ‘ലെസ്സൺസ് ഓഫ് ഡാർക്നെസ്’. യുദ്ധത്തിന്റെ ഭീകരത പുറമേനിന്ന് വീക്ഷിക്കുന്ന ഒരു സന്ദർശകന്റെ കണ്ണിലൂടെയാണ് ഡോക്യുമെന്ററി നമ്മളോട് സംവദിക്കുന്നത്. ഒരുമണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ചിത്രത്തിന് മെൽബൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രി പുരസ്കാരം ലഭിച്ചിട്ടുണ്ട്.