Lights Out
ലൈറ്റ്സ് ഔട്ട്‌ (2016)

എംസോൺ റിലീസ് – 601

Download

3775 Downloads

IMDb

6.3/10

Conjuring സംവിധായകൻ നിർമിക്കുന്ന ഇന്റർനെറ്റിൽ വൈറൽ ആയ ഒരു ഷോർട് ഫിലിമിന്റെ സിനിമാ ആവിഷ്കാരമാണ് , Depressed ആയ ഒരു അമ്മ, അവരുടെ സ്കൂളിൽ പഠിക്കുന്ന ചെറിയ മകൻ, അമ്മയുടെ സ്വഭാവം കാരണം വേറെ ഒരു ഫ്ലാറ്റ് എടുത്ത് മാറിത്താമസിക്കുന്ന ഒരു മകൾ, അവളുടെ കാമുകൻ. ഇത്രയും പേരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. അമ്മയുടെ കൂടെ താമസിക്കുന്ന മകന് കുറച്ചുകാലമായി രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നു. അമ്മ ആരോടോ ഒറ്റയ്ക്ക് തന്നെ സംസാരിക്കുന്നത് അവൻ പലപ്പോഴും കാണാൻ ഇടയാകുന്നു. സ്കൂളിൽ ക്ലാസ്റൂമിൽ പകൽ മുഴുവൻ ഉറങ്ങുന്ന അവനെ അവന്റെ സഹോദരി ഏറ്റെടുത്ത് അവളുടെ വീട്ടിൽ കൊണ്ട് പോകുന്നു. പക്ഷെ സംഭവങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. പകരം ഒരതിഥി കൂടെ ഇവരുടെ ജീവിതത്തിലേക്ക് വരുന്നു. ഡയാന. ഇരുട്ടിന്‍റെ മറവിൽ അവൾ എത്തുമ്പോൾ അവരുടെ ജീവിതം കൂടുതൽ സങ്കീർണമാവുന്നു.