എം-സോണ്‍ റിലീസ് – 454
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Garth Davis |
പരിഭാഷ | രാഹുൽ രാജ് |
ജോണർ | ബയോഗ്രഫി, ഡ്രാമ |
ഒരു ഉറക്കം ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മൾ ഒരു പരിചയം ഇല്ലാത്ത ഒരിടത്ത്.അതും ഒരു 5 വയസ്സുകാരൻ .അപ്പോൾ അവന്റെ ഒരു അവസ്ഥ എന്തായിരിക്കും.പരിചയമില്ലാത്ത നാട്,ഭാഷ,ആളുകൾ. വൃത്തിയായ അവതരണം, നീതി പുലർത്തിയ പശ്ചാത്തലസംഗീതം, ചില ഹൈ ആംഗിൾ ലോങ്ങ് ഷോട്ടുകൾ എന്നിവകൊണ്ട് സമ്പന്നമാണ് ഈ ചിത്രം. വടക്കേ ഇന്ത്യയിലെ അഴുക്കുചാലുകൾ, അരക്ഷിതാവസ്ഥ, തെരുവിലെറിയപ്പെട്ട കുട്ടികൾ അവരുടെ മേലുള്ള പീഡനങ്ങൾ, ചിരിക്കുന്ന മുഖത്തിനു പിന്നിലെ ചതികൾ,മനുഷ്യന്റെ വികാരങ്ങൾക്കും,മൂല്യങ്ങൾക്കും വില നൽകാത്ത ഒരു കൂട്ടം, അവരുടെ നാറിയ കച്ചവടക്കണ്ണുകൾ,പണക്കൊതി തുടങ്ങിയ സത്യങ്ങൾ സിനിമയില്‍ അവതരിപ്പിക്കുന്നു. ഇന്ത്യയില്‍ ജനിച്ച ഓസ്‌ട്രേലിയന്‍ ബിസിനസ്സുകാരനായ സാരൂ ബ്രിയര്‍ലി എന്ന കഥാപാത്രമാണ് ദേവ് അവതരിപ്പിക്കുന്നത്. ‘എ ലോങ് വേ ഹോം’ എന്ന പുസ്തകമാണ് സിനിമയ്ക്ക് ആധാരം. അഞ്ച് വയസ്സുള്ളപ്പോള്‍ ഇന്ത്യയിലെ ട്രെയിനില്‍ വെച്ച് സാരൂവിന് അമ്മയേയും സഹോദരനെയും നഷ്ടപ്പെടുന്നു. പിന്നീട് അവനെ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ സ്വന്തം മകനായി വളര്‍ത്തുന്നു. 25 വര്‍ഷത്തിനു ശേഷം അമ്മയേയും സഹോദരനേയും തേടി സാരൂ ഇന്ത്യയില്‍ എത്തുകയും കൊല്‍ക്കത്തയില്‍ വെച്ച് കണ്ടുമുട്ടുകയും ചെയ്യുന്നു. നഷ്ടപ്പെട്ട മകനെ 25 വർഷങ്ങൾക്കു ശേഷം തിരികെ ലഭിക്കുന്ന അമ്മയും ആ മകനും തമ്മിലുള്ള വാക്കുകൾക്കതീതമായ കണ്ണീരിൽ കുതിർന്ന സന്തോഷ നിമിഷങ്ങളിൽ നമ്മളും പങ്കാളികളാകും. അത്രമേൽ സുന്ദരമാണ് ആ വൈകാരിക നിമിഷങ്ങൾ. കേന്ദ്രകഥാപാത്രമായി വന്ന ദേവ് പട്ടേല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു, പ്രത്യേകിച്ച് വൈകാരിക രംഗങ്ങളില്‍. പ്രസ്തുത കഥാപാത്രത്തിന്റെ അഞ്ചുവയസുള്ള കുട്ടിക്കാലം അവതരിപ്പിച്ച ബാലനാണ് എടുത്തു പറയേണ്ട സിനിമയിലെ മറ്റൊരു അഭിനയ മികവ്. 6 ഓസ്ക്കാര്‍ നോമിനേഷനുകളാണ് ഈ സിനിമ കരസ്ഥമാക്കിയത്