Little Manhattan
ലിറ്റില്‍ മാൻഹാട്ടൻ (2005)

എംസോൺ റിലീസ് – 1839

2005-ല്‍ ഇറങ്ങിയ മാര്‍ക്ക് ലെവിന്‍ സംവിധാനം ചെയ്ത, ജോഷ്‌ ഹച്ചര്‍സണ്‍, ചാര്‍ലി റേ, ബ്രാഡ്ലീ വിറ്റ്ഫോര്‍ഡ്, സിന്തിയ നിക്സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അമേരിക്കന്‍ ചലച്ചിത്രമാണ് “ലിറ്റില്‍ മാന്‍ഹാട്ടന്‍

ന്യൂയോര്‍ക്ക് നഗരത്തിന്റെ മാന്‍ഹാട്ടന്‍ ഏരിയയില്‍ താമസിക്കുന്ന ഒരു പത്തേമുക്കാല്‍ വയസ്സുകാരനാണ് ഗേബ്. ഗേബിന്റെ അച്ഛനും അമ്മയും അവനോടൊപ്പം ഒരുമിച്ചാണ് താമസിക്കുന്നതെങ്കിലും അവര് വിവാഹമോചനത്തിന്റെ നടപടികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയാണ് വീട്ടിലെ അവസ്ഥ എങ്കിലും ഗേബിന്റെ അഭിപ്രായത്തില്‍ അവന്റെ ജീവിതം വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ വളരെ ഹാപ്പിയായി പോകുവായിരുന്നു. അങ്ങനെയിരിക്കെ ഗേബ് ഒരു കരാട്ടെ ക്ലാസില്‍ ചേരുന്നു. അവിടെ വെച്ച് സ്കൂളില്‍ ഗേബിന്റെക്കൂടെ പഠിക്കുന്ന റോസ്മേരി അവന്റെ പരിശീലനപങ്കാളിയാകുന്നു. തുടര്‍ന്ന് അങ്ങോട്ട്‌ അവളുമായി കൂടുതല്‍ സമയം ചിലവഴിക്കുന്ന ഗേബിന് പതിയെ പതിയെ അവളോട്‌ ഇഷ്ടം തോന്നിത്തുടങ്ങുന്നു. ആ ഇഷ്ടം മൂലം ഉണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് “ലിറ്റില്‍ മാന്‍ഹാട്ടന്‍” എന്ന സിനിമ. ചെറിയ പ്രായത്തിലുണ്ടാകുന്ന ആദ്യ പ്രണയത്തിന്റെ നിഷ്കളങ്കതയും, സുഖവും, നോവുമെല്ലാം ന്യൂയോര്‍ക്ക് എന്ന നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം ഭംഗിയായി ഒപ്പിയെടുക്കുന്നു.