Little Miss Sunshine
ലിറ്റിൽ മിസ് സൺഷൈൻ (2006)

എംസോൺ റിലീസ് – 1489

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jonathan Dayton, Valerie Faris
പരിഭാഷ: ഷെഹീർ
ജോണർ: കോമഡി, ഡ്രാമ
Download

4673 Downloads

IMDb

7.8/10

ഒരു കുടുംബവും അവർ നടത്തുന്നൊരു സാഹസിക യാത്രയും പശ്ചാത്തലമാക്കി നർമവും യാഥാർത്ഥ്യവും ഒരു പോലെ കോർത്തിണക്കിക്കൊണ്ട്, ഏറെ നിരൂപക പ്രശംസ നേടിയൊരു കൊച്ചു ചിത്രമാണ് “ലിറ്റിൽ മിസ്സ്‌ സൺഷൈൻ.”

തങ്ങളുടെ താമസ സ്ഥലത്ത് നിന്നും ഏറെ ദൂരമുള്ള കാലിഫോർണിയയിൽ വച്ച് നടത്തപ്പെടുന്ന സൗന്ദര്യ മത്സരത്തിലേക്കുള്ള സെലക്ഷൻ കിട്ടിയിരിക്കുകയാണ് ഒലിവ് എന്ന ഏഴു വയസുകാരിയായ കൊച്ചു മിടുക്കിക്ക്. എന്ത് വില കൊടുത്തും അവളുടെ ആഗ്രഹം നിറവേറ്റി കൊടുക്കണമെന്ന അവളുടെ അമ്മയുടെ നിർബന്ധത്താൽ, തങ്ങളുടെ വോൾക്സ് വാഗൻ മിനി വാനുമായി അവർ യാത്രക്കൊരുങ്ങുന്നു. പിന്നീടുള്ള യാത്രക്കിടയിൽ അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രശ്നങ്ങൾ എന്ത് തന്നെ അഭിമുഖികരിക്കേണ്ടി വന്നാലും വീട്ടുകാരുമായി പങ്കുവെച്ച് ഒരുമയോടെ നിന്നാൽ അതിനെ ചെറുത്ത് നിൽക്കാമെന്ന് ചിത്രം പറഞ്ഞു വെക്കുന്നു.

ഒരു കുടുംബ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ഈ ചിത്രം മികച്ചൊരു ഫീൽ ഗുഡ് അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.