Live and Let Die
ലിവ് ആൻഡ് ലെറ്റ് ഡൈ (1973)

എംസോൺ റിലീസ് – 1942

Download

2226 Downloads

IMDb

6.7/10

ജയിംസ് ബോണ്ട് പരമ്പരയിലെ എട്ടാമത്തെ ചിത്രം. റോജർ മൂർ ആദ്യമായി ബോണ്ടിനെ അവതരിപ്പിക്കുന്നത് 1973-ൽ പുറത്തിറങ്ങിയ ലീവ് ആന്റ് ലെറ്റ് ഡൈയിലാണ്. ഷോൺ കോണറിയെ മാത്രം ജയിംസ് ബോണ്ടായി അംഗീകരിച്ചിട്ടുള്ള ആരാധകർക്ക് പുതിയ താരത്തെ അംഗീകരിക്കാനാകുമോ എന്ന് നിർമ്മാതാക്കൾ പോലും ഭയന്നിരുന്നു. എന്നാൽ സ്വന്തമായ ശൈലിയിലൂടെ റോജർ മൂർ അതിവേഗം ബോണ്ട് ആരാധകർക്ക് സ്വീകാര്യനായി. പിന്നീട് ഏഴ് ചിത്രങ്ങൾ കൂടി ചെയ്തു.
ബ്രിട്ടന്റെ 3 രഹസ്യ ഏജന്റുമാർ മൂന്ന് ഇടങ്ങളിലായി ദുരൂഹമായി കൊല്ലപ്പെടുന്നു. അന്വേഷണം ചെന്നെത്തുന്നത് സാൻ മൊണീക്ക് എന്ന കരീബിയൻ ദ്വീപ രാഷ്ട്രത്തിന്റെ തലവനിലേക്കാണ്. അയാളുടെ രഹസ്യങ്ങൾ അറിയാൻ ബോണ്ട് ഇറങ്ങിത്തിരിക്കുന്നു.
ചിത്രത്തിൽ മുതലകളും പാമ്പും ഉൾപ്പെടുന്ന രംഗങ്ങൾ വളരെ സാഹസികമായാണ് ചിത്രീകരിച്ചത്.