Locke
ലോക്ക്‌ (2013)

എംസോൺ റിലീസ് – 239

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Steven Knight
പരിഭാഷ: പ്രമോദ് നാരായണൻ
ജോണർ: ഡ്രാമ
Download

1554 Downloads

IMDb

7.1/10

ഐവാൻ ലോക്ക്‌ എന്ന കൺസ്ട്രക്ഷൻ ഫോർമാൻ തന്റെ പതിവ്‌ ജോലി തീർത്ത്‌ കാറിലേക്ക്‌ കയറുമ്പോൾ അയാളുടെ പക്കൽ എല്ലാമുണ്ടായിരുന്നു. നല്ല ജോലി, കുടുംബം, കുട്ടികൾ… ഏതാനും മണിക്കൂറിനുള്ളിൽ ഇതെല്ലം അയാൾക്ക്‌ നഷ്ടപ്പെടാൻ പോവുകയാണ്‌ . അയാൾക്ക് നേരിടാനുണ്ടായിരുന്നത്‌ രണ്ടു പ്രശ്നങ്ങളായിരുന്നു. ഒന്ന് അയാളുടെ കുടുംബവും സന്തോഷവുമെല്ലാം ഒരു നിമിഷം കൊണ്ട്‌ തകർക്കാൻ സാധ്യതയുള്ള ഒരു പിഴവ്‌. രണ്ട്‌ ഇന്നത്തെ രാത്രി ആ പിഴവ്‌ പരിഹരിക്കാനിറങ്ങിയാൽ നഷ്ടപ്പെടാൻ സാധ്യതയുള്ള പ്രൊഫഷൻ. ഇനി അയാൾക്ക്‌ മുന്നിലുള്ളത്‌ മണിക്കൂറുകൾ നീളുന്ന ഒരു യാത്രയാണ്‌. ഒടുക്കം പകൽ എന്തൊക്കെയവശേഷിക്കും എന്ന് ഐവാനു നിശ്ചയമില്ലാത്ത ഒരു യാത്ര.