Looper
ലൂപ്പർ (2012)

എംസോൺ റിലീസ് – 1358

Download

5672 Downloads

IMDb

7.4/10

ഈ സിനിമയുടെ കഥ നടക്കുന്നത് 2044 ൽ ആണ്. കഥാനായകനായ ജോ, ഒരു ലൂപ്പർ ആയി ജോലി ചെയ്യുകയാണ്. 30 വർഷങ്ങൾക്ക് ശേഷം 2074 ൽ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി കാരണം ടാഗിംഗ് എന്ന ഒരു വിദ്യ ലോകം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആരെ എവിടെ കൊന്ന് കുഴിച്ചു മൂടിയാലും കൃത്യമായി അറിയാൻ കഴിയും. അതേ സമയം തന്നെ ടൈം ട്രാവലും കണ്ടുപിടിക്കുന്നു. പക്ഷേ, വൈകാതെ തന്നെ അത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്നു. എന്നാൽ ആരെയെങ്കിലും കൊന്ന് കളയണം എന്ന് ആഗ്രഹിക്കുന്ന കുറ്റവാളി സംഘങ്ങൾ അയാളെ പിടിച്ച് കൈകൾ പിന്നിൽ കെട്ടി തലയിൽ ഒരു ചാക്കും ഇട്ട് ടൈം ട്രാവൽ നിയമവിരുദ്ധമായി ഉപയോഗിച്ച് 30 വർഷം പിന്നിലേക്ക് കൊണ്ടുപോയി അവിടെയുള്ള വാടക കൊലപാതികളായ ലൂപ്പർ മാരെ ഉപയോഗിച്ച് അയാളെ കൊന്ന് ശവം നശിപ്പിച്ചു കളയുന്നു. ഒരാളെ കൊല്ലാൻ അയക്കുമ്പോൾ തന്നെ ലൂപ്പറിനുള്ള പ്രതിഫലമായ വെള്ളിക്കട്ടികളും ഇരയുടെ മേൽ കെട്ടിവെച്ച് ഭാവിയിൽ നിന്നും അയക്കുന്നുണ്ട്.

ഇത്തരം ഒരു ലൂപ്പറിന്റെ അവസാനത്തെ ഇര 30 വർഷം കഴിഞ്ഞുള്ള അയാൾ തന്നെയായിരിക്കും. അയാളെ കൊല്ലുന്നതോടെ അവർക്ക് ജോലിയിൽ നിന്ന് വിരമിച്ച് അടുത്ത 30 വർഷങ്ങൾക്ക് ആഘോഷമായി ജീവിക്കാം. ആ ഒരു തവണ മാത്രം അവർക്ക് കിട്ടുന്നത് സ്വർണ്ണ കട്ടികൾ ആയിരിക്കും. അങ്ങനെയാണ് അവർ തിരിച്ചറിയുന്നത് അവസാനം കൊന്നത് തന്റെ ലൂപ്പറിനെ അതായത് ഭാവി രൂപത്തെയാണെന്ന്. ഇതിന് “ലൂപ്പ് ക്ലോസ് ചെയ്യുക” എന്നാണ് പറയുന്നത്.

ജോയുടെ ലൂപ്പർ, ജോയുടെ മുന്നിൽ എത്തുന്നതോടെ അപ്രതീക്ഷിതമായ ചിലത് സംഭവിക്കുന്നതും പിന്നീടുള്ള സംഭവ വികാസങ്ങളുമാണ് സിനിമ.

ബ്രൂസ് വില്ലിസ്, ജോസഫ് ഗോർഡൻ ലെവിറ്റ്, എമിലി ബ്ലണ്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.