Lucifer Season 1
ലൂസിഫർ സീസൺ 1 (2016)

എംസോൺ റിലീസ് – 3155

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Jerry Bruckheimer Television
പരിഭാഷ: മാജിത്‌ നാസർ
ജോണർ: ക്രൈം, ഡ്രാമ, ഫാന്റസി
Download

11888 Downloads

IMDb

8/10

മനുഷ്യരാശിയെ പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന നരകാധിപനായ സാത്താൻ. എന്നാൽ സാത്താൻ ശരിക്കും അങ്ങനെയാണോ? ആ കഥ പറയുന്ന അമേരിക്കൻ അർബൻ ഫാന്റസി സീരീസാണ് ലൂസിഫർ.

നരക ജീവിതം മടുത്ത സാത്താൻ, മാലാഖമാരുടെ നഗരമായ ലോസ് ഏഞ്ചൽസിലേക്ക് ഒരു വെക്കേഷൻ എടുക്കാൻ തീരുമാനിക്കുന്നു. ലക്സ് എന്ന നൈറ്റ് ക്ലബ്ബിന്റെ മുതലാളിയായി സാത്താനും മനുഷ്യർക്കൊപ്പം അടിച്ചു പൊളിച്ച് ജീവിക്കുകയാണ്. എന്നാൽ, ഭൂമിയിലേക്ക് വന്ന ലൂസിഫറിനെ തിരിച്ച് കൊണ്ടുപോകാൻ നരകത്തിൽ നിന്നുള്ള ചിലർ മനുഷ്യരൂപത്തിൽ വരുമ്പോൾ കഥ കൂടുതൽ ചൂട് പിടിക്കുന്നു.
ദൈവീകഗ്രന്ഥങ്ങളിൽ നിന്ന് പരിചയിച്ച സാത്താൻ സങ്കല്പങ്ങളിൽ നിന്ന് മാറി, തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ലൂസിഫറിനെയാണ് സീരീസിൽ കാണാൻ സാധിക്കുക. സീസൺ അവസാനിക്കുമ്പോൾ നമ്മുടെ കൂടെ ലൂസിഫർ മോണിങ്സ്റ്റാറുമുണ്ടാകും.