Mad Max
മാഡ് മാക്സ് (1979)

എംസോൺ റിലീസ് – 3368

ജോർജ് മില്ലറിന്റെ സംവിധാനത്തിൽ 1979-ൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ചിത്രമാണ് “മാഡ് മാക്സ്“, ഇതേ ഫ്രാൻഞ്ചൈസിലെ ആദ്യ സിനിമ കൂടിയാണിത്.

ക്രമസമാധാനം തകർന്ന അരാജകമായ ഓസ്‌ട്രേലിയൻ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മെയിൻ ഫോഴ്‌സ് പട്രോളിന്റെ (എംഎഫ്‌പി) ഭാഗമായി ഹൈവേകളിൽ പട്രോളിങ് നടത്തുന്ന വിദഗ്ദ്ധനും ധീരനുമായ പോലീസ് ഉദ്യോഗസ്ഥനായ മാക്സ് റോക്കറ്റാൻസ്‌കി അക്രമാസക്തരായ ഒരു ബൈക്ക് സംഘത്തിലെ ഒരാളെ കൊലപ്പെടുത്തുന്നു, തുടർന്ന് ആ സംഘത്തിലെ ആളുകൾ മാക്സിനോടും അവന്റെ സഹപ്രവർത്തകരോടും പ്രതികാരം ചെയ്യാൻ വരുന്നതും അവരെ എതിർക്കുന്നതുമാണ് പ്രധാന ഇതിവൃത്തം.