Mad Max 2: The Road Warrior
മാഡ് മാക്സ് 2: ദ റോഡ് വാരിയർ (1981)

എംസോൺ റിലീസ് – 3369

ജോർജ് മില്ലർ സംവിധാനം ചെയ്ത മാഡ് മാക്സ് സീരിസിലെ രണ്ടാമത്തെ സിനിമയാണ് “മാഡ് മാക്സ്: ദ റോഡ് വാരിയർ“,

ആണവസ്ഫോടനമുണ്ടായി തരിശായി കിടക്കുന്ന മരുഭൂമിയിലൂടെ തന്റെ ഭൂതകാലത്താൽ വേട്ടയാടപ്പെട്ട മാക്‌സ് റോക്കറ്റാൻസ്‌കി ഏകാന്തനായി നടക്കുകയാണ്. വഴിയിൽ വെച്ച് കണ്ട ഒരാളിൽ നിന്ന് ഒരു സ്ഥലത്ത് ചിലർ ഇന്ധനം ഖനനം ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞ മാക്സ് അവിടേക്ക് പുറപ്പെടുന്നു. എന്നാലാ ഇന്ധനം കൈക്കലാക്കാൻ അവിടെ വേറെയൊരു ക്രൂരസംഘം കാത്തിരിക്കുന്നുണ്ടായിരുന്നു. ആരാണവർ? കണ്ടറിയുക.