Mad Max Beyond Thunderdome
മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം (1985)

എംസോൺ റിലീസ് – 3370

ജോർജ് മില്ലർ സംവിധാനം ചെയ്ത മാഡ് മാക്‌സ് സീരീസിലെ മൂന്നാമത്തെ സിനിമയാണ് “മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം“.

ബാർട്ടർടൗൺ എന്നൊരു സ്ഥലത്തിലേക്ക് എത്തപ്പെട്ട മാക്സിനോട് അവിടം ഭരിക്കുന്ന ആന്റി എന്ന സ്ത്രീ ഒരു ഡീൽ വെക്കുന്നു. ഒരാളെ കൊല്ലണമെന്നും അത് അവരുടെ നിയമം അനുസരിച്ചാകണമെന്നും. എന്നാൽ മാക്സ് അതിൽ പരാജയപ്പെട്ട് പോകുന്നു. അതിന് ശിക്ഷയായി അവർ മാക്സിനെ നാടുകടത്തി. ഒരു വിജനമായ സ്ഥലത്ത് ബോധംകെട്ടു കിടന്ന മാക്സിനെ ചിലർ രക്ഷിക്കുന്നു. അവിടുന്ന് മറ്റൊരു ലക്ഷ്യം മാക്സിനെ തേടിയെത്തുന്നു…