എംസോൺ റിലീസ് – 203
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | George Miller |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ |
പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോർജ് മില്ലറുടെ മാഡ് മാക്സ് ചിത്രങ്ങളിലെ നാലാം ഭാഗമായി 2015-ൽ പുറത്തിറങ്ങിയ സിനിമയാണ് മാഡ് മാക്സ്: ഫ്യൂരി റോഡ്.
മനുഷ്യന്റെ ചെയ്തികളാൽ ഭൂമി തികച്ചും വാസയോഗ്യമല്ലാത്ത ഒരു മരുഭൂമിയായി മാറിയിരിക്കുന്നു. സ്വാഭാവികമായും ജലത്തേക്കാൾ വലുതായി മറ്റൊന്നുമില്ലാത്ത അവസ്ഥ. മാക്സ് റോക്കറ്റാൻസ്കി എന്ന കേന്ദ്ര കഥാപാത്രം ആ മരുഭൂമിയിലൂടെ എങ്ങോട്ടെന്നില്ലാതെ അലയുകയാണ്. അവിടെയുള്ള ഏകാതിപതിയായ ഇമ്മോർട്ടൻ ജോയുടെ വാർ ബോയ്സ് മാക്സിനെ പിടികൂടി, ജോയുടെ കോട്ടയിലേക്ക് കൊണ്ടുവന്ന് വാർ ബോയ്സിലെ ഒരാൾക്ക് രക്തം കൊടുക്കാനായി ഉപയോഗിക്കുന്നു.
അതേസമയം, ജോ തന്റെ വിശ്വസ്തയായ ഇംപറേറ്റർ ഫ്യൂരിയോസയെ ഗ്യാസൊലീനും, ഭക്ഷ്യവസ്തുക്കളും മറ്റും അയൽദേശത്തിലേക്ക് കൈമാറ്റം നടത്താനായി പറഞ്ഞയക്കുന്നു. എന്നാൽ തന്റെ അഞ്ച് ഭാര്യമാരും ഫ്യൂരിയോസയുടെ കൂടെ പോയകാര്യം വൈകി മനസ്സിലാക്കിയ ജോയും കൂട്ടരും ഫ്യൂരിയോസയെ പിടിക്കാനായി വലിയ സന്നാഹങ്ങളുമായി പുറപ്പെടുന്നു. അവരുടെ ഒരു വണ്ടിയുടെ മുൻപിൽ മാക്സിനെയും കെട്ടിവെച്ചാണ് പോകുന്നത്. തുടർന്ന് കണ്ണെത്താ ദൂരത്തോളം പടർന്ന് കിടക്കുന്ന മരുഭൂമിയിലൂടെയുള്ള തീ പാറുന്ന ചേസിങ്ങും, യുദ്ധങ്ങളുമാണ് പിന്നീടരങ്ങേറുന്നത്.
2016-ൽ പത്ത് നോമിനേഷനുകളിൽ നിന്നും ആറോളം ഓസ്കാറുകൾ വാരിക്കൂട്ടിയ ചിത്രം, ആക്ഷൻ സിനിമകളിൽ തന്നെ ഏറ്റവും മികച്ചതെന്ന വിശേഷണം നേടിയെടുത്ത ചിത്രംകൂടിയാണ്.