Maleficent
മലഫിസെന്റ് (2014)

എംസോൺ റിലീസ് – 2194

Download

8461 Downloads

IMDb

6.9/10

നിഷ്കളങ്കയായ ഒരു രാജകുമാരിയെ ശപിച്ച് ഒരിക്കലും ഉണരാത്ത നിദ്രയിലാഴ്ത്തിയ ഒരു ദുർമന്ത്രവാദിനിയുടെ കഥ നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ പറഞ്ഞു കേട്ടതാവുമോ യഥാർത്ഥത്തിൽ നടന്നിട്ടുണ്ടാവുക? നമ്മൾ കേട്ടതാണോ സത്യം?
അല്ല എന്ന് പറയേണ്ടിവരും.
മൂർസ് എന്ന ഫെയറികളുടെ ദേശത്ത് മനസിൽ നിഷ്കളങ്കതയും എല്ലാവരോടും സ്നേഹവുമായി ജീവിച്ച മലഫിസെന്റ് എന്ന കൊച്ചു പെൺകുട്ടി, അവളുടെ പേര് കേട്ടാൽ ആളുകൾ ഭയന്നു വിറയ്ക്കുന്നതുപോലൊരു ഭയങ്കരിയായി മാറിയെങ്കിൽ അതിന് പിന്നിൽ ഒരു ചതിയുടെ കഥയുണ്ടാവില്ലേ? നമുക്ക് ആ കഥയൊന്ന് പുതുക്കി പറഞ്ഞുനോക്കാം!