Maleficent: Mistress of Evil
മലഫിസെന്റ്: മിസ്ട്രസ് ഓഫ് ഈവിൾ (2019)

എംസോൺ റിലീസ് – 2195

Download

8001 Downloads

IMDb

6.6/10

മലഫിസെന്റിന്റെ സ്നേഹം അറോറയുടെ ശാപം മോചിപ്പിച്ചതിനു ശേഷം മൂർസിലെ റാണിയായി അറോറ ജീവിതം ആരംഭിക്കുന്നു. വർഷങ്ങൾക്കു ശേഷം ഫിലിപ്പ് രാജകുമാരൻ അറോറയോട് വിവാഹാഭ്യർത്ഥന നടത്തുകയും അറോറ അത് സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ തൻറെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തോടെ പ്രണയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട മലഫിസെന്റ് ഈ വിവാഹത്തിന് പിന്നിലുള്ള കാരണത്തെ സംശയിക്കുകയും വിവാഹത്തെ എതിർക്കുകയും ചെയ്യുന്നു.
മനുഷ്യരുടെ ദുരാഗ്രഹം ഒന്നുകൂടി ഈ ചിത്രത്തിൽ ദൃശ്യമാകുന്നുണ്ട്. മലഫിസെന്റ് യഥാർത്ഥത്തിൽ ആരായിരുന്നു എന്ന രഹസ്യവും പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാണിക്കുന്നു. ഒന്നാം ഭാഗത്തെ അപേക്ഷിച്ച് കുറച്ചുകൂടി വിസ്മയകരമായ ദൃശ്യാനുഭവമാണ് ഈ രണ്ടാം ഭാഗം.