Mama
                       
 മമാ (2013)
                    
                    എംസോൺ റിലീസ് – 2762
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Andy Muschietti | 
| പരിഭാഷ: | വിഷ്ണു പ്രസാദ് | 
| ജോണർ: | ഫാന്റസി, ഹൊറർ, ത്രില്ലർ | 
5 കൊല്ലം മുൻപ് കാണാതായ തന്റെ സഹോദരനെയും അയാളുടെ 2 പെൺകുഞ്ഞുങ്ങളെയും അന്വേഷിച്ചു നടക്കുകയാണ് ലൂക്കാസും കാമുകി അനബെല്ലും. അങ്ങനെ അന്വേഷണത്തിനൊടുവിൽ വിജനമായ കാട്ടിലെ ഒരു വീട്ടിൽ വെച്ച് ആ കുഞ്ഞുങ്ങളെ അവർ കണ്ടെത്തി. പിന്നീട് ആ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ലൂക്കാസും അനബെല്ലും മനസ്സിലാക്കുന്നു, ആ രണ്ട് കുട്ടികള്‍ മമാ എന്ന് വിളിച്ചു കൊണ്ട് ഏതോ ഒരു അദൃശ്യശക്തിയോട് സംസാരിക്കുകയും കളിക്കുകയും എല്ലാം ചെയ്യുന്നുണ്ടെന്ന്. അത്രയും കാലത്തെ ഒറ്റപ്പെടല്‍ കാരണം സാങ്കൽപ്പികമായി ഒരു രൂപത്തെ അവര്‍ മനസ്സില്‍ കരുതി സംവാദിക്കുകയാണെന്ന് അയാളും കാമുകിയും കരുതിയെങ്കിലും പക്ഷേ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല…

