എംസോൺ റിലീസ് – 3040

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Kerr |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | കോമഡി, ഫാമിലി, ഷോർട് |
ഒരു ആഡംബര ഭവനത്തിന്റെ ഉടമസ്ഥർ ഒരാഴ്ച്ച അവധി ആഘോഷിക്കാനായി പുറപ്പെടുകയാണ്. ഒരാഴ്ച്ച ആ വലിയ വീട് നോക്കി പരിചരിക്കാൻ അവർ സ്ഥിരമായി ഏൽപ്പിക്കാറുള്ള ഏജൻസിയെ തന്നെ ജോലിയേൽപ്പിക്കുന്നു. പക്ഷേ, ഇത്തവണ ഏജൻസിക്ക് വേണ്ടി വീട് പരിചരിക്കാൻ അവിടെയെത്തുന്നത് ട്രെവർ ബിങ്ലി എന്നൊരു പുതിയ ആളാണ്. കോടികൾ വിലമതിക്കുന്ന അമൂല്യങ്ങളായ കലാവസ്തുക്കൾ, ആഡംബര വാഹനങ്ങൾ, സെൻസറുകളാൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ, കോഡുകൾ കൊണ്ട് നിയന്ത്രിക്കുന്ന വാതിലുകൾ. അങ്ങനെ, ആ വീട് ഒരാഴ്ച്ച പരിചരിക്കുക അതിസങ്കീർണ്ണം തന്നെയായിരുന്നു. സങ്കീർണ്ണതകളുടെ മുകളിൽ അടിച്ച ആണി കണക്കെ, ട്രെവറിന് വെല്ലുവിളിയുയർത്തിക്കൊണ്ട് അവൻ എത്തുകയാണ്.
ഒരു തേനീച്ച. അതെ, അവൻ വന്നത് ഒറ്റയ്ക്കായിരുന്നു, ദ റിയൽ മോൺസ്റ്റർ. ട്രെവറും മോൺസ്റ്ററുമായുള്ള യുദ്ധം അവിടെ ആരംഭിക്കുകയാണ്.