Manchester by the Sea
മാഞ്ചസ്റ്റർ ബൈ ദ സീ (2016)

എംസോൺ റിലീസ് – 2598

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Kenneth Lonergan
പരിഭാഷ: ഉദയകൃഷ്ണ
ജോണർ: ഡ്രാമ
Download

7468 Downloads

IMDb

7.8/10

ഒരിക്കൽ തന്റെ ശ്രദ്ധകുറവ് കൊണ്ട് സംഭവിച്ച ഒരു തെറ്റ്, ആ തെറ്റാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും തിരുത്താൻ കഴിയാത്ത വിധം വലുതും. ആ സംഭവത്തിനാൽ എല്ലാം നഷ്ടപ്പെട്ട അയാൾ ബാക്കി ജീവിതം ഒറ്റയ്ക്ക് ജീവിച്ച് തീർക്കാനായിരുന്നു സ്വയം വിധിച്ചത്, വർഷങ്ങൾക്കിപ്പുറം ഏക സഹോദരന്റെ മരണം സംഭവിക്കുന്നതിലൂടെ അനന്തിരവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അയാൾക്ക് വന്നു ചേരുന്നു, ആ സാഹചര്യം അയാളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് പിന്നീട് കഥയിൽ പറയുന്നത്.

ലീ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് ചിത്രത്തിലുള്ളത്. യാതൊരു വിധത്തിലുള്ള വികാരങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒരു വ്യക്തിയാണ് അതുകൊണ്ട് തന്നെ സൗഹൃദ കൂട്ടായ്മകളിലൊന്നും തന്നെ ലീയെ കാണാൻ സാധിക്കില്ല തീർത്തും ഒറ്റപ്പെട്ടൊരു ജീവിതം അങ്ങനെയുള്ള ലീ യുടെ ജീവിതത്തിലൂടെ ഉള്ള യാത്രയാണ് ചിത്രം പറയുന്നത്.

ലീ ചാൻഡ്ലർ ആയി അഭിനയിച്ച കേസി ആഫ്ലെക്കിന് 2016 ലെ ഏറ്റവും മികച്ച നടനുള്ള അക്കാദമി അവാർഡ് ഉൾപ്പെടെ മറ്റ് ഒട്ടനവധി അവാർഡുകൾ കിട്ടുകയുണ്ടായി.