എം-സോണ്‍ റിലീസ് – 2541
ഭാഷ | ഇംഗ്ലീഷ് | |
സംവിധാനം | Craig Zobel | |
പരിഭാഷ | സാമിർ | |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
കെയ്‌റ്റ് വിൻസ്ലെറ്റ് പ്രധാന വേഷത്തിലെത്തി HBO യിൽ സംപ്രേഷണം ചെയ്യുന്ന മിനിസീരീസായ ‘മെയർ ഓഫ് ഈസ്റ്റ്ടൗൺ’. പെൻസിൽവാനിയയിലെ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് പറയുന്നത്. പതിഞ്ഞ താളത്തിൽ പോകുന്ന ഈ സീരീസ് ഒരു ക്രൈം മിസ്റ്ററി ഡ്രാമയാണ്. മിക്ക HBO ഒറിജിനൽസിനെയും പോലെത്തന്നെ ഇതിന്റെയും മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ടതാണ്.
മെയർ ശീഹൻ എന്ന കെയ്‌റ്റ് വിൻസ്ലെറ്റ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ഡീറ്റെക്ടിവാണ്. ഒരു വർഷം മുൻപ് ഒരു പെൺകുട്ടിയെ കാണാതായ കേസിന് അവർക്ക് ഇതുവരെ തുമ്പുണ്ടാക്കാൻ സാധിച്ചിട്ടില്ല. അക്കാരണത്താൽ പ്രൊഫഷണൽ ജീവിതത്തിലും, മറ്റു പല കാരണങ്ങളാൽ സ്വകാര്യ ജീവിതത്തിലും മനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കുന്നുണ്ട്. ആ കഥാപാത്രത്തിന്റെയും, പട്ടണത്തിന്റെയും അവിടുത്തെ ജനങ്ങളുടെയുമെല്ലാം ജീവിതം വ്യക്തമായി വരച്ചുകാട്ടുന്നുണ്ട് സീരീസ്.
ഷാർപ്‌സ് വുഡ്‌സ് എന്ന സ്ഥലത്തുവെച്ച് മറ്റൊരു പെൺകുട്ടി കൊല്ലപ്പെടുന്നു. ഈ കൊലപാതവും ഒരു വർഷം മുൻപ് പെൺകുട്ടിയെ കാണാതായ സംഭവവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? തുടക്കം തൊട്ടേ നമുക്ക് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വന്നുപോകുന്നുണ്ടെങ്കിലും പ്രധാനമായി ഈയൊരു ചോദ്യത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.