Mars Attacks!
മാഴ്‌സ് അറ്റാക്കസ്! (1996)

എംസോൺ റിലീസ് – 3282

Download

972 Downloads

IMDb

6.4/10

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം. ചൊവ്വയില്‍ നിന്ന് പറന്നുവരുന്ന ഒരു കൂട്ടം പറക്കുംതളികളുടെ ചിത്രങ്ങൾ യുഎസ് ഉപഗ്രഹങ്ങൾ ഒപ്പിയെടുക്കുന്നു. ഞെട്ടിത്തരിച്ച അമേരിക്കന്‍ പ്രസിഡന്റ്, വൈറ്റ് ഹൗസിൽ തന്റെ വിശ്വസ്തരായ ഉപദേശകരുടെ രഹസ്യയോഗം വിളിച്ചുകൂട്ടി. ബുദ്ധിവികാസം പ്രാപിച്ച ജീവികൾ സംസ്കാരസമ്പന്നരും സമാധാനപ്രിയരും ആയിരിക്കുമെന്നും, അതിനാൽ അവരെ മാലയിട്ട് സ്വീകരിക്കണമെന്നും ഒരു പക്ഷം. അതല്ല വെടിയുതിർത്താണ് സ്വീകരിക്കേണ്ടതെന്ന് മറുപക്ഷം. എന്തായാലും ചർച്ചകൾക്കൊടുവിൽ യുഎസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും ജനങ്ങളും ആവേശപൂര്‍വ്വം ഒരു വലിയ ഗ്രൗണ്ടില്‍ അവരെ സ്വീകരിക്കാനൊരുങ്ങുന്നു. അതിനുശേഷം നടന്നത് കണ്ടുതന്നെ അറിയൂ.

അസംഖ്യം ഓസ്കാർ ജേതാക്കൾ അണിനിരന്ന ടിം ബർട്ടന്റെ സയന്‍സ് ഫിക്ഷന്‍ പാരഡി മൂവിയാണ് മാഴ്സ് അറ്റാക്ക്സ്! എന്നാല്‍ അതോടൊപ്പം തന്നെ ഇതൊരു പൊളിറ്റിക്കൽ സാറ്റയർ സിനിമയുമാണ്. രാഷ്ട്രീയക്കാരുടെ അത്യാഗ്രഹവും ബുദ്ധിമാന്മാരെന്ന് അവകാശപ്പെടുന്നവരുടെ വിവരക്കേടും സൈന്യത്തിന്റെ ഒറ്റബുദ്ധിയും മാധ്യമങ്ങളുടെ ഔചിത്യമില്ലായ്മയുമൊക്കെ ഇതിൽ രസകരമായി പരിഹസിക്കപ്പെടുന്നുണ്ട്. ഒപ്പം, ഞങ്ങൾ നിങ്ങളുടെ കൂട്ടുകാരാണെന്ന് പറഞ്ഞുകൊണ്ട് തന്നെ വെടിയുതിർക്കുന്ന ചൊവ്വാജീവികളുടെ ക്രൂരമായ പ്രാക്ടിക്കൽ തമാശകളും ഭൂമിക്ക് പുറത്തുള്ള ജീവനെപ്പറ്റി ജാഗ്രതയോടെ ഇരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.