Me Before You
മി ബിഫോ‍ർ യു (2016)

എംസോൺ റിലീസ് – 1521

Download

18685 Downloads

IMDb

7.4/10

ജോജോ മോയെസിന്റെ നോവലിനെ ആസ്പദമാക്കി തിയ ഷാരോക്ക് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് “ME BEFORE YOU”.
അപകടം പറ്റുന്ന നായകനെയും ജോലി നഷ്ടപ്പെടുന്ന നായികയെയുമാണ് നമുക്ക് ചിത്രത്തിന്റെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. നായികയായി വേഷമിട്ടിരിക്കുന്നത് “GAME OF THRONS” ലൂടെ നമുക്ക് സുപരിചിതയായ “EMILIA CLARK” ആണ്. ജോലി നഷ്ടപ്പെട്ടത്തിന് ശേഷം വീണ്ടും ജോലിക്ക് വേണ്ടി ശ്രമിക്കുകയാണ് നായിക “ലു”(EMILIA CLARK). കടുംബത്തിന്റെ പ്രാരാബ്ധം കാരണം ജോലിക്ക് പോകാൻ നിർബന്ധിതയാകുന്ന ലുവിനെ തേടി വരുന്നത് അപകടത്തിൽ പരിക്ക് പറ്റിയ ഒരാളെ നോക്കുന്ന ജോലിയാണ്. മോശമില്ലാത്ത മാസ വരുമാനം ഉള്ളത്കൊണ്ട് തന്നെ അവളവിടെ ജോലിക്ക് പോകാൻ തയ്യാറാവുന്നു. തുടർന്ന് ലു വിന്റെയും നായകനായ വില്ലിന്റെയും (SAM CLAFLIN) ജീവിതത്തിൽ നടക്കുന്ന സംഭവമാണ് സിനിമ പറയുന്നത്.