എം-സോണ്‍ റിലീസ് – 406
ഭാഷ | ഹിന്ദി |
സംവിധാനം | Ritwik Ghatak |
പരിഭാഷ | വിജയകുമാർ ബ്ലാത്തൂർ |
ജോണർ | ഡ്രാമ, മ്യൂസിക്കൽ |
ഘട്ടക് സിനിമകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘മേഘ ധാക്ക താരേ’. ‘ന്യൂ വേവ്’ സിനിമാ സങ്കല്‍പ്പങ്ങളുടെ രീതികളാണ് ഘട്ടക്കിന്റെ സിനിമകളെ വേറിട്ട് നിര്‍ത്തുന്നത്. കാവ്യാത്മക റിയലിസം എന്ന് വിളിക്കാവുന്ന ചലച്ചിത്ര പരിചരണ രീതി, ജീവിതത്തോടു മുഖം തിരിക്കുന്നില്ല. ഭാവനാ സമ്പന്നമായ സംവേദനക്ഷമതയോടും, വൈകാരിക സാന്ദ്രതയോടും പ്രേക്ഷക മനസ്സ് തൊടുന്ന രീതിയാണത്.
കല്‍ക്കത്തയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു അഭയാര്‍ഥി ക്യാമ്പിലെത്തിപ്പെട്ട സാമ്പത്തികത്തകര്‍ച്ചയിലായിപ്പോയ ഒരു കുലീന ഭദ്രാലോക് കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. പൂര്‍വ്വ പാക്കിസ്ഥാനില്‍നിന്നുള്ള ഈ അഭയാര്‍ഥി കുടുംബത്തില്‍ ചെറുതെങ്കിലും ഒരു ജോലിയും തുച്ഛമായ വരുമാനവുമുള്ള ഏക അംഗമാണ്, സുന്ദരിയും, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം ജീവിതം കൈമോശം വന്നു പോകുന്നവളുമായ നീത. കുടുംബാംഗങ്ങൾ എല്ലാവരും അവളെ ചൂഷണം ചെയ്യുന്നു.