എം-സോണ്‍ റിലീസ് – 72

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Nolan |
പരിഭാഷ | ജിതിന് രാജ് |
ജോണർ | മിസ്റ്ററി, ത്രില്ലർ |
ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്‍ ഏവര്‍ക്കും പരിചയം ഉണ്ടാവും. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമാ സംരംഭം ആണ് മേമെന്ടോ. ഒരു പക്ഷെ അദ്ദേഹത്തെ ലിംലിറ്റില്‍ എത്തിച്ച ആദ്യ ചിത്രം. മെമ്മറി ലോസ് സംഭവിച്ച ഒരുവന്റെ കഥ പറയുന്ന ചിത്രം നരേറ്റീവില്‍ നടത്തിയ പരീക്ഷണം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ഷോര്‍ട്ട് ടേം മെമ്മറി ലോസ് ഉള്ള നായകന്‍റെ കഥ ഒരു വശം മുന്നോട്ടും, ഒരു വശം പിന്നോട്ടും ഇടകലര്‍ത്തി കാണിച്ചു കൊണ്ട് കാണുന്നവര്‍ക്കും മെമ്മറി ലോസ് എന്നാ അവസ്ഥ ഉണ്ടാക്കി എടുക്കുന്ന ഒരു ആഖ്യാന ശൈലി ആണ് നോളന്‍ ഇതില്‍ കൈക്കൊണ്ടത് .