Men in Black
മെൻ ഇൻ ബ്ലാക്ക് (1997)

എംസോൺ റിലീസ് – 3294

Download

3080 Downloads

IMDb

7.3/10

ന്യൂയോര്‍ക്ക് പൊലീസ് സേനയിലെ കഴിവുറ്റ ഉദ്യോഗസ്ഥനാണ് എഡ്വേര്‍ഡ്സ്. എന്നാൽ ഒരു രാത്രി അയാൾ പിന്തുടർന്ന വിചിത്രനായൊരു കുറ്റവാളി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതിനെ തുടർന്ന് ന്യൂയോര്‍ക്ക് പൊലീസ് അയാളെ ചോദ്യം ചെയ്യുന്നു. അപ്പോഴാണ് കറുത്ത സ്യൂട്ടിട്ട ഏജന്റ് കെയുടെ വരവ്. അയാൾ അവനൊരു വിസിറ്റിങ് കാർഡ് കൊടുക്കുന്നു.

ആ വിലാസം തേടി ചെന്ന എഡ്വേർഡ്സ് കണ്ടത് ലോകത്തിന്റെ ഇതുവരെ അറിയാത്ത മറ്റൊരു മുഖമാണ്. മനുഷ്യരും അന്യഗ്രഹ ജീവികളും ഉണ്ടാക്കിയ ഒരു ധാരണയെ തുടർന്ന് ഏലിയൻസ് നമുക്കിടയിൽ രഹസ്യമായി ജീവിച്ചുവരുന്നെന്ന വിവരം അവനെ അമ്പരപ്പിച്ചു. അവരുടെ പ്രവര്‍ത്തനങ്ങൾ നിയന്ത്രിക്കാൻ മനുഷ്യർക്കൊരു സീക്രട്ട് ഏജന്‍സി പോലുമുണ്ട്. അവരാണ് മെൻ ഇൻ ബ്ലാക്ക്. ചില പരീക്ഷകൾക്ക് ശേഷം എഡ്വേര്‍ഡ്സിനെയും അവർ ഏജന്‍സിയിലേക്ക് എടുക്കുന്നു.

അങ്ങനെ സ്വന്തം ഐഡന്റിറ്റി ഉപേക്ഷിച്ച് അയാളും കറുത്ത കോട്ടണിഞ്ഞ് കെയുടെ പങ്കാളിയായ ഏജന്റ് ജെ ആകുന്നു. ഒരുമിച്ചുള്ള ആദ്യ മിഷനിൽ തന്നെ അവർക്ക് തടയാനുള്ളത് ലോകാവസാനത്തിന് കാരണമായേക്കാവുന്ന ഒരു ഏലിയന്റെ ഭീഷണിയെയാണ്. മികച്ച മേക്കിംഗിനും ഹ്യൂമറിനും തിരക്കഥയ്ക്കും പുറമേ വിൽ സ്മിത്തിന്റെയും ടോമി ലീ ജോൺസിന്റെയും കെമിസ്ട്രിയാണ് ഈ ചിത്രത്തെ പതിറ്റാണ്ടുകൾക്ക് ശേഷവും അനശ്വരമാക്കുന്നത്.