Merry Christmas
Joyeux Noël / മെറി ക്രിസ്മസ് / ജോയൂ നോയൽ (2005)

എംസോൺ റിലീസ് – 926

Download

262 Downloads

IMDb

7.6/10

ശാന്തിയുടെയും സമധാനത്തിന്റെയും ക്രിസ്മസ് നാം എല്ലാവർക്കും ആശംസിക്കാറുണ്ട്. എന്നാൽ ഈ സന്ദേശത്തിന് യുദ്ധമുഖത്ത് എന്ത് പ്രസക്തി? നമ്മുടെ ഓരോ ആഘോഷങ്ങളും മനസ്സിൽ കൊണ്ടുവരുന്ന സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ശാന്തിയുടെയും ഓർമകൾക്ക് ഒരുപക്ഷേ ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കാം. പോർ മുഖത്തുപോലും സമാധാനം നൽകിയേക്കാം. ശത്രുക്കളിൽ പോലും മിത്രത്തെ കണ്ടെത്താൻ സഹായകമാകാം.

യുദ്ധമുഖത്തുനിന്നുള്ള സാഹോദര്യത്തിന്റെ സന്ദേശമാണ് ജോയൂ നോയൽ. ജോയൂ നോയൽ എന്നാൽ മെറി ക്രിസ്മസ് എന്നർത്ഥം. 1914ൽ ഒന്നാം ലോക മഹായുദ്ധത്തിനിടയിലും ക്രിസ്മസ് ദിനത്തിൽ ഒരുമിച്ച് ഒത്തുകൂടിയ സൈനികരുടെ സ്മരണാർത്ഥമാണ് ചിത്രം ഒരുക്കിയത്. അവർ ഭക്ഷണവും സമ്മാനങ്ങളും കൈമാറുകയും മൃതദേഹങ്ങൾ മറവ് ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഈ സംഭവത്തെ ആസ്പദമാക്കി 2005 ൽ ഇറങ്ങിയ ചിത്രം ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകളിലാണ് ഒരുക്കിരിക്കുന്നത്. ക്രിസ്റ്റ്യൻ കാര്യൻ സംവിധാനം ചെയ്ത ചിത്രം, മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷനും നേടിയിരുന്നു.