Midnight in Paris
മിഡ്‌നൈറ്റ് ഇൻ പാരിസ് (2011)

എംസോൺ റിലീസ് – 2336

പ്രതിശ്രുത വധുവിനും കുടുംബത്തിനുമൊപ്പം പാരിസ് നഗരം സന്ദർശിക്കുന്ന ഗിൽ പെൻഡറിന്റെ അതിശയകരമായ അനുഭവങ്ങളാണ് ഇതിവൃത്തം. ഹോളിവുഡ് സിനിമാ വ്യവസായത്തിൽ വളരെ ഡിമാൻഡ് ഉള്ള ഒരു തിരക്കഥാകൃത്താണ് ഗിൽ. ഇപ്പോ ഒരു നോവൽ എഴുതാൻ ശ്രമിക്കുന്നു.
പാരിസ് നഗരം ഗില്ലിനെ എന്നും ആകർഷിച്ചിരുന്നു. 1920കളിലെ പാരിസ് മഴ നനഞ്ഞു നിൽക്കുന്നത് കാണുകയെന്നതാണ് അയാളുടെ ഏറ്റവും വലിയ സ്വപ്നം. നടക്കാത്ത സ്വപ്നം എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. എന്നാൽ പെട്ടെന്നൊരു അർദ്ധരാത്രിയിൽ ഒരു പഴയ പൂഷേ കാർ വന്ന് ഗില്ലിനെ നേരെ കൂട്ടിക്കൊണ്ട് പോകുന്നത് അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരും കലാകാരും ജീവിച്ചിരുന്ന 1920കളിലെ പാരിസിലേക്കാണ്.