Minions
മിനിയൻസ് (2015)

എംസോൺ റിലീസ് – 1469

Download

2105 Downloads

IMDb

6.4/10

കെയ്‌ൽ ബാൽഡയുടെയും, പിയറി കോഫിന്റെയും സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് മിനിയൻസ്.

കെവിൻ, ബോബ്, സ്റ്റുവർട്ട് ഇവർ മൂന്നു പേരിലൂടെയുമാണ് കഥ പ്രധാനമായും മുന്നോട്ട് പോകുന്നത്. തങ്ങളുടെ ക്രൂരനായ ബോസിന് വേണ്ടിയുള്ള യാത്രകളാണ് സിനിമയിലുടനീളം പറയുന്നത്. ആശാനില്ലാതെ കാലങ്ങളായി വിഷമിച്ചിരുന്ന അവർക്ക് ഒരു വൻ പ്രതീക്ഷ നൽകിക്കൊണ്ട് കെവിനും ബോബും സ്റ്റുവർട്ടും പുറത്തേക്ക് പോകുന്നതിലൂടെയാണ് കഥ പ്രധാനമായും ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് മൂവരുടെയും യാത്രയിൽ നടക്കുന്ന, അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന, കുടു കൂടാ ചിരിപ്പിക്കുകയും, കാഴ്ചക്കാരെ ആവേശ ഭരിതരാക്കുകയും ചെയ്യുന്ന സംഭവങ്ങളിലൂടെ സിനിമ കടന്ന് പോകുന്നു.