എം-സോണ് റിലീസ് – 1303
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Brian De Palma |
പരിഭാഷ | ആര്യ നക്ഷത്രക് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ |
ബ്രയാൻ ഡി പാമയുടെ സംവിധാനത്തിൽ 1996ൽ ടോം ക്രൂസിനെ നായകനാക്കി പുറത്തിറങ്ങിയ ആക്ഷൻ സ്പൈ ത്രില്ലറാണ് മിഷൻ: ഇംപോസ്സിബിൾ. ഈ ചിത്രത്തോടുകൂടി ടോം ക്രൂസ് ഒരു ആക്ഷൻ ഹീറോയും സൂപ്പർ താരവുമായി മാറി. 1960-70 കളിൽ പുറത്തിറങ്ങിയിരുന്ന ഇതേ പേരിലുള്ള ടീവി സീരീസിനെ ആധാരമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.
IMF എന്ന അസാധ്യമായ അതിസാഹസികമായ ദൗത്യങ്ങൾ ഏറ്റെടുത്തു നിർവഹിക്കുന്ന ഒരു രഹസ്യ ഗവണ്മെന്റ് ഏജൻസിയിലെ ഉദ്യോഗസ്ഥനാണ് ഈഥൻ ഹണ്ട്. ഒരിക്കൽ സുരക്ഷാ കാരണങ്ങളാൽ രഹസ്യമായി സൂക്ഷിക്കുന്ന IMF അംഗങ്ങളുടെ പേരുവിവരങ്ങൾ അടങ്ങിയ NOC ലിസ്റ്റ് എന്നറിയപ്പെടുന്ന ഡിസ്ക് മോഷ്ടിക്കാൻ വരുന്ന ആളെയും അയാളിൽ നിന്ന് അത് വാങ്ങാൻ പോവുന്ന ആളെയും പിടിക്കാനുള്ള ഹണ്ടിന്റെയും സംഘത്തിന്റെയും ദൗത്യം കൈവിട്ട് പോവുകയും ഈഥൻ ഹണ്ട് ഒഴികെയുള്ള അവന്റെ ടീം അംഗങ്ങൾ എല്ലാം കൊല്ലപ്പെടുകയും ചെയ്യുന്നു. അതോടു കൂടി ഉള്ളിൽ തന്നെ ഒരു വഞ്ചകൻ ഉണ്ടെന്ന് നേരത്തെ സംശയിച്ചിരുന്ന ഉന്നത അധികാരികൾ ജീവനോടെ ബാക്കിയായ ഈഥൻ ഹണ്ട് ആണ് അതിനെല്ലാം പിന്നിൽ എന്ന് കരുതുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനും യഥാർത്ഥ വഞ്ചകനെ പിടിക്കാനുമുള്ള ഈഥൻ ഹണ്ടിന്റെ പിന്നീടുള്ള പോരാട്ടമാണ് സിനിമ.
എംസോൺ റിലീസ് ചെയ്തിട്ടുള്ള
മിഷൻ: ഇംപോസ്സിബിൾ സീരീസിന്റെ മറ്റു ഭാഗങ്ങൾ
മിഷൻ: ഇംപോസ്സിബിൾ II (2000)
മിഷൻ: ഇംപോസ്സിബിൾ III (2006)
മിഷൻ: ഇംപോസ്സിബിൾ – ഗോസ്റ്റ് പ്രോട്ടോകോൾ (2011)
മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷൻ (2015)
മിഷൻ: ഇംപോസ്സിബിൾ – ഫോളൗട്ട് (2018)