• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Mission: Impossible / മിഷൻ: ഇംപോസിബിൾ (1996)

November 12, 2019 by Lijo

എം-സോണ്‍ റിലീസ് – 1303

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
സംവിധാനംBrian De Palma
പരിഭാഷആര്യ നക്ഷത്രക്
ജോണർAction, Adventure, Thriller
Info6AFA38D91051E01E150C85BB63C5C6833285D523

7.1/10

Download

ബ്രയാൻ ഡി പാമയുടെ സംവിധാനത്തിൽ 1996ൽ ടോം ക്രൂസിനെ നായകനാക്കി പുറത്തിറങ്ങിയ ആക്ഷൻ സ്പൈ ത്രില്ലറാണ് മിഷൻ ഇംപോസിബിൾ. ഈ ചിത്രത്തോടുകൂടി ടോം ക്രൂസ് ഒരു ആക്ഷൻ ഹീറോയും സൂപ്പർ താരവുമായി മാറി. 1960-70കളിൽ പുറത്തിറങ്ങിയിരുന്ന ഇതേ പേരിലുള്ള ടീവി സീരീസിനെ ആധാരമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.

IMF എന്ന അസാധ്യമായ അതിസാഹസികമായ ദൗത്യങ്ങൾ ഏറ്റെടുത്തു നിർവഹിക്കുന്ന ഒരു രഹസ്യ ഗവണ്മെന്റ് ഏജൻസിയിലെ ഉദ്യോഗസ്ഥനാണ് ഈഥൻ ഹണ്ട്. ഒരിക്കൽ സുരക്ഷാ കാരണങ്ങളാൽ രഹസ്യമായി സൂക്ഷിക്കുന്ന IMF അംഗങ്ങളുടെ പേരുവിവരങ്ങൾ അടങ്ങിയ NOC ലിസ്റ്റ് എന്നറിയപ്പെടുന്ന ഡിസ്ക് മോഷ്ടിക്കാൻ വരുന്ന ആളെയും അയാളിൽ നിന്ന് അത് വാങ്ങാൻ പോവുന്ന ആളെയും പിടിക്കാനുള്ള ഹണ്ടിന്റെയും സംഘത്തിന്റെയും ദൗത്യം കൈവിട്ട് പോവുകയും ഈഥൻ ഹണ്ട് ഒഴികെയുള്ള അവന്റെ ടീം അംഗങ്ങൾ എല്ലാം കൊല്ലപ്പെടുകയും ചെയ്യുന്നു. അതോടു കൂടി ഉള്ളിൽ തന്നെ ഒരു വഞ്ചകൻ ഉണ്ടെന്ന് നേരത്തെ സംശയിച്ചിരുന്ന ഉന്നത അധികാരികൾ ജീവനോടെ ബാക്കിയായ ഈഥൻ ഹണ്ട് ആണ് അതിനെല്ലാം പിന്നിൽ എന്ന് കരുതുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനും യഥാർത്ഥ വഞ്ചകനെ പിടിക്കാനുമുള്ള ഈഥൻ ഹണ്ടിന്റെ പിന്നീടുള്ള പോരാട്ടമാണ് സിനിമ.

എംസോൺ റിലീസ് ചെയ്തിട്ടുള്ള
മിഷൻ: ഇംപോസ്സിബിൾ സീരീസിന്റെ മാറ്റു ഭാഗങ്ങൾ

Mission: Impossible II / മിഷൻ: ഇംപോസിബിൾ II (2000)
Mission: Impossible III / മിഷൻ: ഇംപോസ്സിബിൾ III (2006)
Mission: Impossible – Ghost Protocol / മിഷൻ ഇംപോസ്സിബിൾ – ഗോസ്റ്റ് പ്രോട്ടോകോൾ (2011)
Mission: Impossible – Rogue Nation / മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷൻ (2015)
Mission: Impossible – Fallout / മിഷൻ: ഇംപോസ്സിബിൾ – ഫാൾഔട്ട് (2018)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Adventure, English, Thriller Tagged: Arya Nakshathrak

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]