Monkey Man
മങ്കി മാൻ (2024)

എംസോൺ റിലീസ് – 3349

Download

21170 Downloads

IMDb

6.8/10

ദേവ് പട്ടേൽ നായകനായി എത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് മങ്കി മാൻ. തന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണീ സിനിമ.

ഇന്ത്യയിലെ ഒരു വനത്തിലെ ചെറിയ ഗ്രാമത്തിൽ അമ്മയോടൊപ്പം കുട്ടിക്കാലം ചിലവഴിച്ചതിന്റെ ഓർമകളും തന്റെ അമ്മയുടെ ഭാരുണമായ മരണത്തിനും നാടും വീടും നശിപ്പിച്ചവരോടും പ്രതികാരം പേറി നടക്കുന്ന ചെറുപ്പക്കാരനാണ് ബോബി.
അതിനായി സമ്പന്നർ മാത്രം വരുന്ന കിങ്‌സ് എന്ന ഹോട്ടലിൽ ജോലിക്കാരനായി കേറിപ്പറ്റുന്നു. എന്നാൽ ബോബി വിചാരിച്ചപോലെ എത്ര എളുപ്പമായിരുന്നില്ല പ്രതികാരം ചെയ്യൽ…

ഇന്ത്യയിൽ മതത്തിന്റെ പേരിൽ വിശ്വാസികളെ കോമാളികളാക്കി തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിന് വേണ്ടി മതത്തെയും വിശ്വാസത്തേയും കൂട്ടുപിടിക്കുന്ന ആൾദൈവത്തെയും, ന്യൂനപക്ഷത്തെ അടിച്ചമർത്താനുള്ള ആയുധമായി മതത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും വളരെ നിർദിഷ്ടമായി പടത്തിൽ എടുത്തു കാണിച്ചിട്ടുണ്ട്.