Monster Hunter
മോൺസ്റ്റർ ഹണ്ടർ (2020)

എംസോൺ റിലീസ് – 2433

പോള്‍ ഡബ്ല്യു. എസ്. ആന്‍ഡേഴ്സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഫാന്റസി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍ ഹണ്ടര്‍.

കാണാതായ മിലിറ്ററി ടീമിനെ അന്വേഷിച്ച് ഇറങ്ങിയ ആർട്ടെമിസും സംഘവും പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് എങ്ങനെയോ വേറെയൊരു ലോകത്ത് എത്തിപ്പെടുന്നു.
അവിടുന്ന് രക്ഷപ്പെടാൻ നോക്കുന്നതിനിടയ്ക്ക് വെച്ച് ഒരു ഭീകരജീവി അവരെ ആക്രമിക്കുകയും,
ആർട്ടെമിസ് ഒഴികെ ടീമിലുള്ള സകലരും കൊല്ലുകയും ചെയ്യുന്നു.
ഉള്ള ജീവനുംകൊണ്ട് രക്ഷപ്പെടുന്നതിനിടയ്ക്ക് അവൾ അപ്രതീക്ഷിതമായി ആയോധനകലകളിൽ വിദഗ്‌ദ്ധനായ മോൺസ്റ്റർ ഹണ്ടറിനെ കണ്ടുമുട്ടുന്നു. ആദ്യം ഇരുവരും ഒത്തുപോകുന്നില്ലെങ്കിലും പതിയെ രണ്ടുപേരും നല്ല സുഹൃത്തുക്കളാകുന്നു. പിന്നീട് ഇരുവരും ചേർന്ന് ആ ഭീകരജീവിയെ കൊല്ലാൻ പോകുന്നതും, ആർട്ടെമിസിന് തിരിച്ച് അവളുടെ ലോകത്തിലേക്ക് പോവാൻ പറ്റുമോ എന്നതുമാണ് ബാക്കി കഥ.