Moonlight
മൂൺലൈറ്റ് (2016)

എംസോൺ റിലീസ് – 400

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Barry Jenkins
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

1747 Downloads

IMDb

7.4/10

കറുത്തവര്‍ മാത്രമുള്ള സിനിമ. കഥയോ കറുത്തവന്‍റെ കറുത്ത ജീവിതവും. ഒരു വ്യക്തിയുടെ കുട്ടിക്കാലവും കൗമാരവും യുവത്വവും ഈ സിനിമ പങ്കുവയ്ക്കുന്നു. ഡ്രഗ്സ്നു അടിമയായ അമ്മ കാമുകന്മാരോടോത്തു കറങ്ങുന്നു. സ്കൂളിലും ഒറ്റപ്പെടുന്നു കോളേജിലും ഒറ്റപ്പെടുന്നു.പിന്നെ യുവാവുന്നതോടെ ഒറ്റപ്പെടലിലും കുറെയൊക്കെ വര്‍ണ്ണാഭമാവുന്നു. എങ്കിലും അങ്ങനെയുള്ള അരക്ഷിതാവസ്ഥയിലും ജീവിത്തിത്തെ ചില പ്രതീക്ഷകളോടെ നോക്കിക്കാണുകയാണ് ഈ യുവാവ്. ഈ പ്രതീക്ഷയാണ് ഒരു നിലാവെളിച്ചമായി മനസ്സിലും ജീവിതത്തിലും നിലനില്‍ക്കുന്നത്. ആ കഥയാണ് ഈ സിനിമയിലൂടെ പങ്കുവയ്ക്കുന്നത്.89-മത് ഓസ്കാര്‍ പുരസ്ക്കരങ്ങളില്‍ മികച്ച സിനിമ,മികച്ച സഹനടന്‍,ബെസ്റ്റ് അടാപ്പ്റ്റഡ് തിരക്കഥ എന്നിവക്കുള്ള മൂന്ന്‍ ഓസ്കാര്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി.ഓസ്‌കാര്‍ നേടുന്ന ആദ്യ മുസ്ലീം അഭിനേതാവായി മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച മഹെര്‍ഷലാ അലി.